BREAKING NEWS
Search

2011 ല്‍ നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ എല്ലാ പ്രതികളും പിടിയില്‍




കൊച്ചി: 2011 ല്‍ നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ എല്ലാ പ്രതികളും പിടിയിലായി.

നടിയെ തട്ടിക്കൊണ്ടു പോയ വാഹനത്തിലെ ഡ്രൈവര്‍ കണ്ണൂര്‍ പാടിച്ചാല്‍ നിവാസി സുനീഷ്, എറണാകുളം റമദ റിസോര്‍ട്ടിലെ ജീവനക്കാരനെന്നു പറഞ്ഞ് നിര്‍മാതാവിനെ സമീപിച്ച അഷ്‌റഫ് എന്നിവരാണ് അറസ്റ്റിലായത്.

ഈ കേസില്‍ പള്‍സര്‍ സുനിയുടെ അറസ്റ്റ് എറണാകുളം സെന്‍ട്രല്‍ പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

കോതമംഗലം നവാസി എബിന്‍ കുര്യാക്കോസ്, വിപിന്‍ എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു.

2011ല്‍ ജോണി സാഗരിക നിര്‍മിച്ച ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട് എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയ യുവനടിയെ റാഞ്ചാനായിരുന്നു പദ്ധതി.

ആളുമാറി മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “2011 ല്‍ നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ എല്ലാ പ്രതികളും പിടിയില്‍