ന്യൂഡല്‍ഹി: പതിനഞ്ചുകാരിയായ വിദ്യാര്‍ത്ഥിനി സ്കൂളിലെ കക്കൂസില്‍ പ്രസവിച്ചു. വടക്കന്‍ ഡല്‍ഹിയിലെ മുഖര്‍ജി നഗറിയാണ് സംഭവം നടന്നത്. പത്താം ...
ന്യൂഡല്‍ഹി: പതിനഞ്ചുകാരിയായ വിദ്യാര്‍ത്ഥിനി സ്കൂളിലെ കക്കൂസില്‍ പ്രസവിച്ചു. വടക്കന്‍ ഡല്‍ഹിയിലെ മുഖര്‍ജി നഗറിയാണ് സംഭവം നടന്നത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത കുട്ടിക്കു ജന്മം നല്‍കിയത്.
വ്യാഴാഴ്ച സ്കൂളില്‍ പരീക്ഷയ്ക്കിടെ പെണ്‍കുട്ടിക്കു കടുത്ത വയറുവേദന അനുഭവപ്പെട്ടു. വയറുവേദനയെ തുടര്‍ന്ന് കക്കൂസില്‍ പോയ പെണ്‍കുട്ടി പ്രസവിക്കുകയായിരുന്നു.
ഉടന്‍ സ്കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒപ്പം പൊലീസിനെയയും വിവരം അറിയിച്ചു.
പൊലീസ് എത്തി പെണ്‍കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് അയല്‍വാസിയായ 51 കാരന് പീഡിപ്പിച്ചതായി പെണ്‍കുട്ടി പറഞ്ഞത്. ഒരു വര്‍ഷത്തിനിടെ പല തവണ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു.
പീഡിപ്പിച്ച വിവരം പുറത്താരോടും പറയാതിരിക്കാന്‍ ഇയാള്‍ പെണ്‍കുട്ടിക്കു പണവും നല്കി.
പ്രതിയെ ശനിയാഴ്ച പൊലീസ് പിടികൂടി. ബിഹാര്‍ സ്വദേശിയായ ഇയാള്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്. പെണ്‍കുട്ടി ഇയാളെ തിരിച്ചറിയുകയും ചെയ്തു.
പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വയറുവേദനയുണ്ടെന്ന് പെണ്‍കുട്ടി പറഞ്ഞെന്നും ഗര്‍ഭിണിയാണെന്നു മനസ്സിലാക്കി ഗര്‍ഭം അലസാനുള്ള മരുന്നുകള്‍ നല്‍കിയെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്നു കഴിച്ചതോടെയാണ് 24 ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെ പെണ്‍കുട്ടി പ്രസവിച്ചത്.
Tags: Student, Delhi, Crime, Molestation, Police, Arrest

COMMENTS