ബംഗളൂരു: ലോക പ്രശസ്ത ചിത്രകാരന് യൂസഫ് അറക്കലിന്റെ നിര്യാണം അദ്ദേഹത്തിന്റെ ആരാധകലോകത്തെ തീരാദുഃഖത്തിലാഴ്ത്തി. 72കാരനായ അറയ്ക്കല്‍ ഇന്നു ര...
ബംഗളൂരു: ലോക പ്രശസ്ത ചിത്രകാരന് യൂസഫ് അറക്കലിന്റെ നിര്യാണം അദ്ദേഹത്തിന്റെ ആരാധകലോകത്തെ തീരാദുഃഖത്തിലാഴ്ത്തി. 72കാരനായ അറയ്ക്കല്‍ ഇന്നു രാവിലെ 7.30ന് കുന്ദലഹള്ളിയിലെ വീട്ടില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യശ്വാസം വലിച്ചത്.
കേരളത്തില്‍ ജനിച്ച് ലോകപ്രശസ്തനായ ചിത്രകാരനാണ് യൂസഫ് അറയ്ക്കല്‍. ഏറേക്കാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ചിത്രങ്ങള്‍, പെയ്ന്റിങ്ങുകള്‍, മ്യൂറലുകള്‍, ശില്പങ്ങള് എന്നിങ്ങനെ ചിത്രകലയുടെ മിക്ക മേഖലകളിലും വ്യക്തിമുദ്ര പതിച്ചിട്ടുണ്ട്.
ചിത്രകലയെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
ഗുരുവായൂരിനടുത്ത് ചാവക്കാട്ടാണ് ജനനം. അറയ്ക്കല്‍ രാജകുടുംബത്തിലെ അംഗമാണ്. മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്ന് ബാല്യത്തില്‍ തന്നെ നാടുവിട്ടു. ബംഗളൂരുവില്‍ എത്തിയ ഇദ്ദേഹം പിന്നീട് കര്‍ണാടക ചിത്രകലാ പരിഷത്ത് കോളജ് ഒഫ് ഫൈന്‍ ആര്‍ട്സില്‍ നിന്നാണ് പരിശീലനം നേടിയത്.
ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡിലെ ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയ കലാപ്രവര്‍ത്തനങ്ങളില്‍ മുഴുകി. ഭാര്യ സാറയോടൊത്ത് ബംഗളൂരുവിലായിരുന്നു സ്ഥിര താമസം.
2012ല്‍ കേരള സര്‍ക്കാരിന്റെ രാജാ രവിവര്‍മ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. ഫ്രാന്‍സിലെ ലോറെന്‍സോ ഡി മെഡിസി പുരസ്ക്കാരം ഈയടുത്താണ് ഇദ്ദേഹത്തെ തേടിയെത്തിയത്.
അന്തര്‍ദേശീയ തലത്തിലും ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്.

COMMENTS