അഭിനന്ദ്/www.vyganews.com ന്യൂഡല്‍ഹി: വിഖ്യാത ഗായകന് കെ.ജെ.യേശുദാസ് ഹിന്ദുമതം സ്വീകരിച്ചുവെന്ന തരത്തില്‍ ബിജെപി എംപി സുബ്രഹ്മണ്യന് സ്...
അഭിനന്ദ്/www.vyganews.com
ന്യൂഡല്‍ഹി: വിഖ്യാത ഗായകന് കെ.ജെ.യേശുദാസ് ഹിന്ദുമതം സ്വീകരിച്ചുവെന്ന തരത്തില്‍ ബിജെപി എംപി സുബ്രഹ്മണ്യന് സ്വാമി നടത്തിയ ട്വീറ്റ് ആശയക്കുഴപ്പത്തിനിടയാക്കുന്നു.
പത്മശ്രീ കെ.ജെ.യേശുദാസ് ഹിന്ദുമതം സ്വീകരിച്ചോ? ട്വിറ്റര്‍ വാര്‍ത്തകള്‍ ശരിയാണെങ്കില്‍ വിഖ്യാത ഗായകന് യേശുദാസ് ഹിന്ദു മതത്തിലേക്ക് മടങ്ങിയെത്തിയെന്നും വാര്‍ത്ത സ്വാഗതം ചെയ്യുന്നുവെന്നുമാണ് സ്വാമിയുടെ ട്വീറ്റ്.
മൂകാംബികയില്‍ കുഞ്ഞുങ്ങള്‍ക്ക് ആദ്യക്ഷരം കുറിക്കുന്ന യേശുദാസ്
ഇതിനെക്കുറിച്ച് യേശുദാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സ്വാമിയുടെ ട്വീറ്റ് ഉണ്ടാക്കിയിരിക്കുന്നത് വലിയ ആശയക്കുഴപ്പവുമാണ്.
യേശുദാസ് മതങ്ങള്‍ക്ക് അതീതനായി നില്ക്കുന്ന വ്യക്തിയെന്ന നിലയില്‍ ഏറെ ബഹുമാനിക്കപ്പെടുന്നയാളാണ്. അദ്ദേഹത്തെ സ്വാമി ഇത്തരമൊരു ട്വീറ്റിലൂടെ വിവാദത്തിലേക്കു വലിച്ചിട്ടിരിക്കുകയുമാണ്.
ഹിന്ദു ക്ഷേത്രങ്ങളിലും മുസ്ലിം പള്ളികളിലുമെല്ലാം അദ്ദേഹം പോകാറുണ്ട്. മക്കളുടെ വിവാഹ കാര്യത്തിലും യേശുദാസ് മതത്തെ മാറ്റിനിറുത്തിയിരുന്നു.
എല്ലാ ജന്മദിനത്തിലും അദ്ദേഹം മൂകാംബികയില്‍ പോയി പ്രാര്‍ത്ഥിക്കുകയും സംഗീതക്കച്ചേരി നടത്തുകയും പതിവുമാണ്.
ഗുരുവായൂര്‍ ക്ഷേത്രത്തിനു പുറത്തുനിന്നു തൊഴുന്ന യേശുദാസ്
യേശുദാസിന്റെ ഈ നിലപാടിനോട് ക്രിസ്തീയ സഭയില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ടെന്നതും സത്യമാണ്. അടുത്തിടെ ഒരു ചാനല്‍ ചര്‍ച്ചയില്‍ സംവിധായകന് രഞ്ജിത് ഇതു പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തു.
ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയുടെ മുത്തശ്ശിയുടെ ശവസംസ്കാരം നടത്താന്‍ യാക്കോബായ സഭ വിസമ്മതിച്ച വേളയിലായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം.
പ്രിയങ്കയുടെ മുത്തശി മേരി ജോണ്‍ അഖൗരിയുടെ മൃതദേഹം സംസ്കരിക്കുന്നതിന് കുമരകം ആറ്റാമംഗലം യാക്കോബായ പള്ളി അധികൃതര്‍ വിസമ്മതിക്കുകയായിരുന്നു.
പ്രിയങ്കാ ചോപ്രയും ബന്ധുക്കളുമടക്കം സാംസ്കാരിക രംഗത്തെ പ്രമുഖരും സഭാ നടപടിക്കെതിരെ രംഗത്തു വന്നിരുന്നു.
ശബരിമലയിലും ഗുരുവായൂര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തിയെന്ന പേരില്‍ യേശുദാസിനെയും നാളെ പള്ളിപ്പറമ്പില്‍ അടക്കം ചെയ്യാന്‍ അനുവദിക്കില്ലേ എന്നായിരുന്നു രഞ്ജിത്തിന്റെ ചോദ്യം.
നടന് അഗസ്റ്റിന് മരിച്ചപ്പോഴും യാക്കോബായ സഭ ഇതേ നിലപാടെടുത്തെന്നും രഞ്ജിത്ത് പറഞ്ഞു. അഗസ്റ്റിന് മൂകാംബികയിലും ശബരിമലയിലും ദര്‍ശനം നടത്തിയെന്നാരോപിച്ച് കോടഞ്ചേരി പള്ളി അഗസ്റ്റിന്റെ മൃതദേഹം അടക്കം ചെയ്യാന്‍ വിസമ്മതിച്ചു.
ചെമ്പൈ വൈദ്യനാഥ ഭാഗവതരുമൊത്ത് ഗുരുവായൂരില്‍ കച്ചേരി അവതരിപ്പിക്കുന്ന യേശുദാസ്. ഫയല്‍ ചിത്രം
താന്‍ മാമോദീസ മുങ്ങിയ പള്ളിയില്‍ തന്നെ അടക്കം ചെയ്യണമെന്നത് അഗസ്റ്റിന്റെ അവസാനത്തെ ആഗ്രഹമായിരുന്നുവെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു.

COMMENTS