തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താര സംഘടന അമ്മയ്ക്കും പൊലീസിനുമെതിരെ വി.എസ്. അച്യുതാനന്ദന്. സംഭവവുമായി ബന്ധപ്പെട്ട് അമ്മ...
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താര സംഘടന അമ്മയ്ക്കും പൊലീസിനുമെതിരെ വി.എസ്. അച്യുതാനന്ദന്. സംഭവവുമായി ബന്ധപ്പെട്ട് അമ്മ സ്വീകരിച്ച നിലപാട് തെറ്റായിപ്പോയെന്ന് വിഎസ് പറഞ്ഞു.
പൊലീസ് നടപടിയെയും വിഎസ് ചോദ്യം ചെയ്തു. കേസ് പൊലീസ് കൈകാര്യം ചെയ്ത രീതി ശരിയല്ലെന്നും വിഎസ് പറഞ്ഞു. സ്ത്രീകള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ ശക്തമായ നടപടി സ്വീകരിക്കുകയാണ് വേണ്ടിയിരുന്നതെന്നും വിഎസ് പറഞ്ഞു.
നേരത്തെ സിപിഎം പിബി അംഗം എം.എ. ബേബിയും സിനിമയിലെ സ്ത്രീ കൂട്ടായ്മയെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം അമ്മയുടെ മീറ്റിങ്ങിനു ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ താരങ്ങള്‍ സ്വീകരിച്ച നിലപാടിനെതിരെ വിവിധ കോണുകളില്‍ നിന്ന് ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.
അമ്മയുടെ ഭാരവാഹിയായ നടനെ ശക്തമായി അനുകൂലിച്ചു സംസാരിച്ചപ്പോള്‍ ഇരയായ നടിയെ പിന്തുണയ്ക്കുക മാത്രമാണ് ചെയ്തതെന്നാണ് പ്രധാന വിമര്‍ശനം.
Tags: V.S.Achuthanandan, Actress, Police, Case, Kerala

COMMENTS