തിരുവനന്തപുരം: സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഡല്‍ഹിയിലെ കേന്ദ്ര കമ്മറ്റി ഓഫീസില്‍ കയ്യേറ്റം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന്...
തിരുവനന്തപുരം: സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഡല്‍ഹിയിലെ കേന്ദ്ര കമ്മറ്റി ഓഫീസില്‍ കയ്യേറ്റം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ബിജെപി ഓഫീസുകള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ ബിജെപി നടത്തുന്ന ഹര്‍ത്താലില്‍ പലയിടങ്ങളിലും സംഘര്‍ഷം.
ബിജെപി സെക്രട്ടേറിയറ്റിലേക്കു നടത്തിയ പ്രകടനത്തിനിടെയില്‍ സെക്രട്ടേറിയറ്റിനു മുന്നിലുള്ള ഫഌക്സ് ബോര്‍ഡുകള്‍ തകര്‍ത്തത് ക്യാമറിയില്‍ പകര്‍ത്തിയ മാതൃഭൂമി ന്യൂസ് കാമറമാന്‍ പ്രേം ശശിയെ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു.
പാറശ്ശാലയില്‍ സ്വകാര്യവാഹനങ്ങള്‍ അടിച്ചുതകര്‍ത്തു. ഉള്ളൂരില്‍ മിനിലോറിയുടെ ചില്ലുകള്‍ ഹര്‍ത്താര്‍ അനുകൂലികള്‍ അടിച്ചു തകര്‍ത്തു.
തിരുവനന്തപുരം നഗരത്തില്‍ ഹര്‍ത്താല്‍ കാര്യമായി ബാധിച്ചില്ല. സ്വകാര്യവാഹനങ്ങള്‍ ഓടുന്നുണ്ട്. കെഎസ്ആര്‍ടിസിയും സര്‍വീസ് നടത്തി. ഗ്രാമപ്രദേശങ്ങളില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്. ഒരിടത്തും കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നില്ല.
യെച്ചൂരിയെ ഹിന്ദുസേന പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതിനു പിന്നാലെ തിരുവനനന്തപുരം സ്റ്റാച്യുവിലെ ട്യൂട്ടേഴ്സ് ലെയിനിലുള്ള ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ ആസിഡ് ബോംബ് ആക്രമമുണ്ടായി. രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.

COMMENTS