തമിഴ് സൂപ്പര്‍ താരം വിക്രമിന്റെ ഇഷ്ടഭക്ഷണ വിശേഷം രസകരമാണ്. നാടന്‍ പഴങ്കഞ്ഞിയും ഉണക്കമീനുമാണ് വിക്രമിന്റെ ഫേവറിറ്റ് മെനു. കേരള ഭക്ഷണത്തോ...
തമിഴ് സൂപ്പര്‍ താരം വിക്രമിന്റെ ഇഷ്ടഭക്ഷണ വിശേഷം രസകരമാണ്. നാടന്‍ പഴങ്കഞ്ഞിയും ഉണക്കമീനുമാണ് വിക്രമിന്റെ ഫേവറിറ്റ് മെനു.
കേരള ഭക്ഷണത്തോട് വിക്രമിന് ഇഷ്ടക്കൂടുതലുണ്ട്. കേരള വിഭവങ്ങളോടുള്ള പ്രണയം കൊണ്ടാണെന്നു തോന്നുന്നു മലയാളി പെണ്‍കുട്ടിയെ വിക്രം ഭാര്യയായി തെരഞ്ഞെടുത്തതിന്റെ ഗുട്ടന്‍സ് . ഭാര്യ നന്നായി പാചകം ചെയ്യുമെന്നു വിക്രം. കണ്ണൂര്‍ സ്വദേശിനിയാണ് വിക്രമിന്റെ ഭാര്യ ശൈലജ.
കോഴിക്കോടന്‍ കല്ലുമ്മക്കായ വിക്രമിന്റെ പ്രിയപ്പെട്ട ഭക്ഷണമാണ്. ചിക്കന്‍ ബിരിയാണിയും വിക്രമിന് പ്രിയം തന്നെ. ബിരിയാണിയോട് ഇഷ്ടം തോന്നാന്‍ ഒരു കാരണമുണ്ട്. മലയാളിയുടെ സ്വന്തം മമ്മൂക്കായുടെ വീട്ടിലുണ്ടാക്കുന്ന ബിരിയാണി കഴിച്ചിട്ടാണത്രേ ബിരിയാണി ഇഷ്ട ഭക്ഷണമായത്.
എന്നാല്‍, ഭക്ഷണത്തോട് പ്രിയമൊക്കെയുണ്ടെങ്കിലും വാരിവലിച്ചു കഴിക്കില്ലെന്ന് താരം പറയുന്നു. സിനിമയിലെ കഥാപാത്രങ്ങള്‍ക്കു വേണ്ടി ഭക്ഷണ കാര്യത്തില്‍ നന്നായി ശ്രദ്ധിക്കാറുണ്ട്. അതിനാല്‍ പലപ്പോഴും ഇഷ്ട വിഭവങ്ങള്‍ പോലും വേണ്ടെന്നു വയ്ക്കാറുണ്ടെന്ന് വിക്രം പറയുന്നു.

COMMENTS