വിജയകുമാര്‍ കുനിശേ്ശരി എന്റെ ആധുനികത ഉത്തരത്തില്‍ തൂങ്ങിച്ചാവുന്നു എന്റെ ഉത്തരം ആധുനികത്തെ കൊലയ്ക്ക്കൊടുക്കുന്നു ആധുനികത്തിനൊരപ്പ...
വിജയകുമാര്‍ കുനിശേ്ശരി
എന്റെ ആധുനികത
ഉത്തരത്തില്‍ തൂങ്ങിച്ചാവുന്നു
എന്റെ ഉത്തരം
ആധുനികത്തെ കൊലയ്ക്ക്കൊടുക്കുന്നു
ആധുനികത്തിനൊരപ്പനുണ്ട്
ഉത്തരത്തിനൊരമ്മയില്ല
ആധുനികമൊരു മരപ്പട്ടി
ഉത്തരമൊരു മരപ്പല്ലി
ഞാനൊരു സ്വയംഭൂ
വികടാവികടാധുനികോത്തരന്
തള്ളത്തവളയായ് ഭവിച്ചവന്
പോക്കണം കെട്ടവന്
പോക്കാച്ചിത്തവളയായവന്
ഞാനൊരാംഫീബിയന്-
കള്ളെന്റെ കടല്‍ ; ഭള്ളെന്റെ കര
ആധുനികത്തിനെന്തുത്തരം
ഉത്തരത്തിലെന്താധുനികത
ആദിനുകം ചുമന്നു ചാവരുത്
ഉത്തരമുടക്കി വാവരുത്-
വികടനാവുക
വികടാധുനികനാവുക
വികടാധുനികോത്തരനാവുക
ആധുനികവികടോത്തരനാവുക
വികടോത്തരാധുനികനാവുക
വികടാവികടാധുനികോത്തരനാവുക-
സാഹിത്യവിടനാവുക!
എന്റെ ആധുനികത
ഉത്തരത്തില്‍ തൂങ്ങിച്ചാവുന്നു
എന്റെ ഉത്തരം
ആധുനികത്തെ കൊലയ്ക്ക്കൊടുക്കുന്നു
ആധുനികത്തിനൊരപ്പനുണ്ട്
ഉത്തരത്തിനൊരമ്മയില്ല
ആധുനികമൊരു മരപ്പട്ടി
ഉത്തരമൊരു മരപ്പല്ലി
ഞാനൊരു സ്വയംഭൂ
വികടാവികടാധുനികോത്തരന്
ബീജാണ്ഡസംബന്ധരഹിത ജീവകന്
(തന്തതള്ളയില്ലാതുയിര്കൊണ്ടവന്)തള്ളത്തവളയായ് ഭവിച്ചവന്
പോക്കണം കെട്ടവന്
പോക്കാച്ചിത്തവളയായവന്
ഞാനൊരാംഫീബിയന്-
കള്ളെന്റെ കടല്‍ ; ഭള്ളെന്റെ കര
ആധുനികത്തിനെന്തുത്തരം
ഉത്തരത്തിലെന്താധുനികത
ആദിനുകം ചുമന്നു ചാവരുത്
ഉത്തരമുടക്കി വാവരുത്-
വികടനാവുക
വികടാധുനികനാവുക
വികടാധുനികോത്തരനാവുക
ആധുനികവികടോത്തരനാവുക
വികടോത്തരാധുനികനാവുക
വികടാവികടാധുനികോത്തരനാവുക-
സാഹിത്യവിടനാവുക!
COMMENTS