മലയാളത്തിലെ എഴുത്തുകാര്‍ നന്ദികെട്ട വര്‍ഗമാണെന്ന് മലയാളനാട് വാരികയുടെ പത്രാധിപരായിരുന്ന വി ബി സി നായര്‍. നമുക്കെന്ത് കിട്ടും എന്നതാണ് മലയ...
മലയാളത്തിലെ എഴുത്തുകാര്‍ നന്ദികെട്ട വര്‍ഗമാണെന്ന് മലയാളനാട് വാരികയുടെ പത്രാധിപരായിരുന്ന വി ബി സി നായര്‍. നമുക്കെന്ത് കിട്ടും എന്നതാണ് മലയാളത്തിലെ എഴുത്തുകാരുടെ മനോഭാവമെന്നും വി ബി സി നായര്‍ പറഞ്ഞു.
എഴുത്തുകാര്‍ ഭൂരിപക്ഷവും നന്ദികേടിന്റെ പര്യായമാണ്. മലയാളനാടിന്റെ ഉടമ എസ് കെ നായരുടെ ഔദാര്യം പറ്റാത്ത എഴുത്തുകാര്‍ ചുരുക്കമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ അവസാനകാലത്ത് ആരും തിരിഞ്ഞുനോക്കിയില്ല. മലയാറ്റൂര്‍ രാമകൃഷ്ണന് മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. എസ് കെ നായരുടെ പണംപറ്റി ഒരുപാടുപേര് രക്ഷപ്പെട്ടു.
ഇന്നത്തെ എഴുത്തുകാര്‍ ഒറ്റപ്പെട്ട തുരുത്തുകളില്‍ ജീവിക്കുന്നു. അവര്‍ക്ക് അവരെപ്പറ്റി അമിത സങ്കല്പങ്ങളാണ്. പുറത്ത് മറ്റൊരു ലോകമുളളതായി അവര്‍ മനസ്സിലാക്കുന്നില്ല. പുറംലോകം ഇത്തരം എഴുത്തുകാര്ത്ത് വലിയ വിലകല്പിക്കുന്നില്ല.
പുതിയ എഴുത്തുകാര്‍ ധാരാളമുണ്ട്. പണ്ട് എഴുത്തുകാര്‍ കുറവായിരുന്നു. പക്ഷേ, അവര്‍ യഥാര്‍ഥ എഴുത്തുകാരായിരുന്നു. ഇന്നത്തെ എഴുത്തുകാരുടെ അക്ഷരങ്ങള്‍ മനസ്സില്‍ പതിയുന്നില്ല. ഒരുപാടുപേര് ആഘോഷിക്കപ്പെടുന്നുണ്ട്. കഥയിലും കവിതയിലുമൊക്കെ പുതിയ കുറേയാളുകള്‍ വന്നു. എന്നാലും പഴയ എഴുത്തുകാരും പുസ്തകങ്ങളും തന്നെയാണ് ഇപ്പോഴും നിലനില്കുന്നത്.
ഇന്നത്തെ സാഹിത്യം നാളേക്കില്ല. നാളേക്ക് പോയിട്ട് ഇന്നത്തേക്കുപോലുമില്ല എന്ന അവസ്ഥയാണ്. എക്കാലത്തേക്കും വേണ്ടിയുളള സാഹിത്യം മുന്‍ഗാമികള്‍ ഇന്നലെകളില്‍ എഴുതിച്ചത് മാത്രമാണ്. നാളെയവും ഓര്‍ക്കപ്പെടുന്നതും നിലനില്ക്കാന് പോകുന്നതും അത് മാത്രമാണ്- വി ബി സി നായര്‍ പറഞ്ഞു.

COMMENTS