ന്യൂഡല്‍ഹി: രാജ്യത്തെ പാവപ്പെട്ടവര്‍ക്കിടയില്‍ പ്രമേഹരോഗം വര്‍ദ്ധിക്കുന്നതായി കണ്ടെത്തല്‍. റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന അരിയും ഗോത...
ന്യൂഡല്‍ഹി: രാജ്യത്തെ പാവപ്പെട്ടവര്‍ക്കിടയില്‍ പ്രമേഹരോഗം വര്‍ദ്ധിക്കുന്നതായി കണ്ടെത്തല്‍. റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന അരിയും ഗോതമ്പുമാണ് വില്ലനാവുന്നതെന്നാണ് പഠനം വെളിപ്പെടുത്തുന്നത്. സാമ്പത്തിക ശേഷി കുറവായതിനാല്‍ ശരിയായ ചികിത്സ സ്വീകരിക്കാത്തതും പ്രശ്നം വഷളാക്കുന്നതായി പഠനം വെളിപ്പെടുത്തുന്നു.
ഇതുസംബന്ധിച്ച് പഠനം നടത്തിയത് ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ച് - ഇന്ത്യ ഡയബറ്റിസാണ്.
ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരങ്ങളില്‍ പ്രമേഹബാധിതരുടെ എണ്ണം ഇരട്ടിയാണ്. 11.2 ശതമാനമാണ് നഗരങ്ങളിലെ പ്രമേഹബാധിതരുടെ എണ്ണം. ഗ്രാമങ്ങളില്‍ ഇത് 5.2 ശതമാനമാണ്.
അന്നജം അധികമുള്ള അരിയും ഗോതമ്പും പൊതുവിതരണസംവിധാനം വഴി വിതരണം ചെയ്യുന്നതും ജങ്ക് ഫുഡ് കുറഞ്ഞ വിലയില്‍ ലഭ്യമാകുന്നതും പാവപ്പെട്ടവരിലെ പ്രമേഹരോഗവര്ദ്ധനവിനു കാരണമാകുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു.
ഇതിനു പരിഹാരമായി പഴങ്ങളും പച്ചക്കറികളും പൊതുവിതരണസംവിധാനം വഴി പാവപ്പെട്ടവര്‍ക്കു ലഭ്യമാക്കണമെന്ന് പഠനം നിര്‍ദ്ദേശിക്കുന്നു.
15 സംസ്ഥാനങ്ങളിലെ 57,000 പേരെയാണ് പഠനവിധേയമാക്കിയത്. പഠനത്തിന്റെ ഭാഗമായി രോഗം സ്ഥീരീകരിച്ച പലരും അതിനു മുമ്പ് പ്രമേഹം കണ്ടെത്താത്തവരായിരുന്നു. രാജ്യത്തെ ഏഴു കോടി ജനങ്ങളില്ക്ക് പ്രമേഹരോഗമുണ്ടെന്നാണ് കണ്ടെത്തല്‍.

COMMENTS