കോഴിക്കോട്: വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ചെന്ന പരാതിയെ തുടര്‍ന്ന് അധ്യാപകനെ പൊലീസ് പിടികൂടി. ഇതറിഞ്ഞ വിദ്യാര്‍ത്ഥിനി കൈയിലെ ഞരമ...
കോഴിക്കോട്: വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ചെന്ന പരാതിയെ തുടര്‍ന്ന് അധ്യാപകനെ പൊലീസ് പിടികൂടി. ഇതറിഞ്ഞ വിദ്യാര്‍ത്ഥിനി കൈയിലെ ഞരമ്പു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു.
ഇൗസ്റ്റ് ഹില്‍ ഗവണ്മെന്റ് ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളേജിലെ അധ്യാപകന് എസ്.എസ്. അഭിലാഷിനെയാണ് ഇതേ കോളേജിലെ വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ചത്. ഹോസ്റ്റലില്‍ ഒരേ മുറിയില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ക്കാണ് അധ്യാപകന് സന്ദേശം അയച്ചത്.
രണ്ടാമത്തെ വിദ്യാര്‍ത്ഥിനിയുടെ ചിത്രവും സന്ദേശത്തില്‍ ഉണ്ടെന്ന പരാതിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും പരാതിയുമായി എത്തി.
അഭിലാഷ് സ്ഥാപനത്തിന്റെ താത്കാലിക ചുമതലയുള്ള പ്രധാനാധ്യാപകനാണ്. അധ്യാപകന്റെ മുറിയില്‍ എത്തിയ ഭര്‍ത്താവും സുഹൃത്തുക്കളും അധ്യാപകനുമായി വാക്കേറ്റമായി. അധ്യാപകനെ കയ്യേറ്റം ചെയ്യാനുള്ള ശ്രമവും ഉണ്ടായി.
അതിനിടെ അവിടെയെത്തിയ നടക്കാവ് പ്രിന്‍സിപ്പല്‍ എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് അധ്യാപകനെ കസ്റ്റഡിയിലെടുത്തു.
അധ്യാപകനെ അറസ്റ്റു ചെയ്യുന്നത് കണ്ടുനിന്ന പരാതിക്കാരിയായ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു. ഇതിനിടയിലാണ് അധ്യാപകന്റെ അശ്ലീല സന്ദേശം ലഭിച്ച വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ചത്. വിദ്യാര്‍ത്ഥിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
അഴിലാഷ് ഏഴു വര്‍ഷമായി ഇവിടെ അധ്യാപകനായി ജോലി ചെയ്തുവരുന്നു. ജൂണ്‍ ഒന്നിനാണ് താത്ക്കാലിക പ്രിന്‍സിപ്പലായി ചുമതലയേറ്റത്.

COMMENTS