Search

സഹായിക്കാന്‍ പോയി പുലിവാലുപിടിച്ചു, ജനനേന്ദ്രിയം മുറിക്കല്‍ കേസില്‍ പെണ്‍കുട്ടിയുടെ മൊഴിമാറ്റം അന്വേഷിക്കാന്‍ പൊലീസ്


സ്വന്തം ലേഖകന്‍

തിരുവനന്തപുരം : സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ വാദിയായിരുന്നു പെണ്‍കുട്ടിയുടെ നിരന്തര മൊഴിമാറ്റത്തെക്കുറിച്ചു വിശദമായ അന്വേഷണത്തിനു പൊലീസ് തീരുമാനം.

സ്വാമി തന്നെ നിരന്തരം മാനഭംഗപ്പെടുത്തിയിരുന്നുവെന്നു പറഞ്ഞ പെണ്‍കുട്ടി ഇപ്പോള്‍ പൊലീസുകാര്‍ തന്നെ നിര്‍ബന്ധിപ്പിച്ചു സ്വാമിക്കെതിരേ മൊഴികൊടുത്തുവെന്നാണ് പരോക്ഷമായി പറയുന്നത്. ഫലത്തില്‍ പൊലീസ് പ്രതിസ്ഥാനത്തായി. മാത്രമല്ല, ഈ കേസില്‍ കോടതിയുടെ രൂക്ഷവിമര്‍ശനവും പൊലീസ് കേട്ടിരുന്നു.

ഇതിനിടെയാണ് പെണ്‍കുട്ടി വീണ്ടും മൊഴി മാറ്റിയിരിക്കുന്നത്. തിരുവനന്തപുരം കണ്ണമ്മൂലയിലെ പെണ്‍കുട്ടി പ്രതിഭാഗം അഭിഭാഷകന് അയച്ച കത്താണ് ഇപ്പോള്‍ പുതിയ വിവാദത്തിനു കാരണമായിരിക്കുന്നത്.

പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും നേരത്തേ തന്നെ പൊലീസിനെതിരേ രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് പെണ്‍കുട്ടി മൊഴി മാറ്റിയതിനെക്കുറിച്ച് അന്വേഷിച്ചു നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ പൊലീസ് തന്നെ മുന്‍കൈയെടുത്ത് രംഗത്തുവന്നിരിക്കുന്നത്. മാത്രമല്ല, ഈ കേസില്‍ ഒരു ഉയര്‍ന്ന പൊലീസ് ഓഫീസര്‍ക്കെതിരേയും നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. ഇതെല്ലാം പൊലീസ് അന്വേഷണ ദിശ മാറ്റുന്നതിനു കാരണമായിട്ടുണ്ട്.

പെണ്‍കുട്ടിയുടേതായി പുറത്തുവന്നിരിക്കുന്ന കത്തില്‍ പറയുന്ന മൂവര്‍സംഘം സ്വാമിയുടെ വളരെ വേണ്ടപ്പെട്ടവരായിരുന്നു. ഇവരുമായി സ്വാമി ഇപ്പോള്‍ അത്ര രസത്തിലല്ല.

അയ്യപ്പദാസ് എന്ന അയ്യപ്പനാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്നാണ് ഇപ്പോള്‍ പെണ്‍കുട്ടി പറയുന്നത്. കൂടാതെ, മനു എന്ന മനോജ് മുരളി, അജി എന്ന അജിത് കുമാര്‍ എന്നിവരെയും പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.

കോലഞ്ചേരിയില്‍ ആരംഭിച്ച കലവറ ഹോട്ടലില്‍ സ്വാമിയുടെ ഈ മൂവര്‍ സംഘം. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളിലെ അംഗങ്ങളാണ് മൂവരും.  കുടുംബ സ്വത്തുക്കള്‍ പണയപ്പെടുത്തിയാണ് ഇവര്‍ കലവറ ഹോട്ടലിലെ നടത്തിപ്പുകാരായി സ്വാമിക്കൊപ്പം കൂടിയത്.

ഹോട്ടല്‍ വിചാരിച്ചതുപോലെ വിജയമായില്ല. ഇതോടെ ഇവര്‍ സ്വാമിയുമായി ഇടഞ്ഞു. മനു മുടക്കിയ പണത്തിന് പകരമായി പുത്തന്‍കുരിശില്‍ സ്വാമിയുടെ അനുജന്‍ തുടങ്ങിയ ടെക്‌സ്‌റ്റൈല്‍സ് ഷോപ്പ് കൈമാറ്റം ചെയ്തു. മനു കോലഞ്ചേരിയില്‍ നിന്നു വിവാഹവും കഴിച്ചു.

ഹോട്ടലിന്റെ മുഴുവന്‍ ചുമതലക്കാരനായി അയ്യപ്പദാസിനെയാണ് സ്വാമി നെയാണ് നിയോഗിച്ചിരുന്നത്. പിന്നീട് ഇയാള്‍ സ്വയം ഹോട്ടല്‍ ഏറ്റെടുത്ത് മറ്റു രണ്ടു പേരെ പങ്കുകാരായി ഉള്‍പ്പെടുത്തി നടത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

ഈ സമയത്താണ് അയ്യപ്പദാസുമായി പെണ്‍കുട്ടി അടുത്തത്. പഠനത്തിനിടയിലുള്ള ഒഴിവു സമയങ്ങളില്‍ പെണ്‍കുട്ടി കോലഞ്ചേരിയില്‍ വന്നിരുന്നു. ഈ വരവാണ് പ്രണയത്തിലേക്കു വഴിതുറന്നത്. ഈ ബന്ധം സ്വാമി എതിര്‍ത്തിരുന്നുവെന്നും പെണ്‍കുട്ടിയുടെ കത്തില്‍ പറയുന്നു. ഏതാണ്ട് സമാനമായ മൊഴി പെണ്‍കുട്ടിയുടെ അമ്മയും കൊടുത്തിരുന്നു.

ഇപ്പോള്‍ കേസില്‍ പരാതിക്കാരില്ലാതാവുകയും തങ്ങള്‍ പ്രതിക്കൂട്ടിലാവുകയും ചെയ്തതോടെ എന്തുചെയ്യണമെന്നറിയാതെ വലയുകയാണ്  പൊലീസ്.

ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്ന് യുവതി, സ്വാമി പീഡിപ്പിച്ചിട്ടില്ല, കേസ് കെട്ടിച്ചമച്ചത് പൊലീസ്


The police have decided to conduct a detailed investigation into the case of Swami Gangeshana's genital chopping case. vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “സഹായിക്കാന്‍ പോയി പുലിവാലുപിടിച്ചു, ജനനേന്ദ്രിയം മുറിക്കല്‍ കേസില്‍ പെണ്‍കുട്ടിയുടെ മൊഴിമാറ്റം അന്വേഷിക്കാന്‍ പൊലീസ്