ലുധിയാന: പെണ്‍കുഞ്ഞിനെ രണ്ടാമതും ഗര്‍ഭം ധരിച്ചതിന്റെ പേരില്‍ പഞ്ചാബിലെ ലുധിയാനയില്‍ ഭര്‍ത്താവും സഹോദരീ ഭര്‍ത്താവും ചേര്‍ന്ന് യുവതിയുടെ ഉ...
ലുധിയാന: പെണ്‍കുഞ്ഞിനെ രണ്ടാമതും ഗര്‍ഭം ധരിച്ചതിന്റെ പേരില്‍ പഞ്ചാബിലെ ലുധിയാനയില്‍ ഭര്‍ത്താവും സഹോദരീ ഭര്‍ത്താവും ചേര്‍ന്ന് യുവതിയുടെ ഉദരത്തില്‍ നിന്നു ഭ്രൂണം ഞെക്കി പുറത്തെടുത്തു. ഇതിനിടെ അമിത രക്തസ്രാവത്തില്‍ യുവതിയും മരിച്ചു.
ജാന്‍ഡി ഗ്രാമവാസിയായ മഞ്ജിത് കൗര്‍ എന്ന 32 കാരിക്കാണ് ദാരുണ അന്ത്യമുണ്ടായത്. മരിച്ച നിലയില്‍ മ്മയേയും ഭ്രൂണത്തെയും വീട്ടിനടുത്തുള്ള പാടത്ത് കണ്ടെത്തുകയായിരുന്നു.
മഞ്ജിത് കൗര്‍ ഏഴുമാസം ഗര്‍ഭിണിയായിരുന്നു. ഞായറാഴ്ച രാത്രി ദാരുണ സംഭവമുണ്ടായത്.
മഞ്ജീത്തിന്റെ അച്ഛന് സിദ് വാന്‍ ബേട്ട് പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയെ തുടര്‍ന്ന് പ്രതി ഭര്‍ത്താവ് ഇര്വിന്ദര് സിങ്ങിനെയും അയാളുടെ സഹോദരീ ഭര്‍ത്താവ് നിര്‍മ്മല്‍ സിംഗിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഗര്‍ഭച്ഛിദ്രം നടത്തിയ ഡോക്ടറെ അവര്‍ കണ്ടെത്തുന്നു.
അഞ്ചു വര്‍ഷം മുന്‍പാണ് മഞ്ജിത് കൗറിനെ ഇര്വിന്ദര് വിവാഹം കഴിച്ചത്. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. ഇവര്‍ക്ക് രണ്ടര വയസ്സുള്ള ഒരു മകളുണ്ട്. ആദ്യ കുട്ടി തന്നെ പെണ്ണായതില്‍ ഇര്വിന്ദര് അസ്വസ്ഥാനായിരുന്നു. രണ്ടാമതു ഗര്‍ഭം ധരിച്ചിരിക്കുന്നതും പെണ്‍കുഞ്ഞിനെയാണെന്ന് ഇയാള്‍ ഡോക്ടര്‍മാരില്‍ നിന്ന് അറിയുകയായിരുന്നു. അപ്പോള്‍ മുതല്‍ ഗര്‍ഭച്ഛിദ്രത്തിനു ശ്രമിച്ചെങ്കിലും നടന്നില്ല. അതുകൊണ്ടാണ് ഇയാള്‍ ഈ കടുംകൈ ചെയ്തത്.
പൊലീസ് വീട്ടിലെത്തുമ്പോള്‍ മുറിയില്‍ നിന്ന് രക്തക്കറയെല്ലാം കഴുകിക്കളഞ്ഞിരുന്നു. തുടര്‍ന്ന് ഇര്വിന്ദറിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ പൊലീസ് തിരിച്ചറിഞ്ഞത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പാടത്തുനിന്നു മൃതദേഹവും ഭ്രൂണവും കണ്ടെത്തുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
strangled the stomach and took the baby out, mother died in the bleeding
Ludhiana, Punjab, Jundi village, Manjit Kaur , Irvinder Singh, brother-in-law, Nirmal Singh, Sidan Van Bett, Police Station, Irfan.
COMMENTS