BREAKING NEWS
Search

ശ്രീ കുമാരസ്വാമി സാക്ഷി, ശബരീനാഥനും ദിവ്യ എസ് അയ്യരും വിവാഹിതരായി

തിരുവനന്തപുരം: അരുവിക്കര എം എല്‍ എ കെ. എസ് ശബരീനാഥനും തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ്. അയ്യരും തക്കല ശ്രീ കുമാരസ്വാമി ക്ഷേത്രത്തില്‍ വിവാഹിതരായി.

രാവിലെ 9.30ക്ക് ലളിതമായ ചടങ്ങിലാണ് ഇരുവരും ഒന്നായത്. രാഷ്ട്രീയ രംഗത്ത് നിന്ന് വളരെ കുറച്ചുപേര്‍ മാത്രമാണ് പങ്കെടുത്തത്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല വി.ഡി സതീശന്‍. കെസി ജോസഫ്, ആന്റോ ആന്റണി, എസ് രാജേന്ദ്രന്‍, ടി.പി ശ്രീനിവാസന്‍, ബിജു പ്രഭാകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


മുന്‍ നിയമസഭാ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജി.കാര്‍ത്തികേയന്റെയും ഡോ. എം.ടി സുലേഖയുടെയും മകനാണ് ശബരീനാഥന്‍. തിരുവനന്തപുരം പാല്‍ക്കുളങ്ങര ശ്രീചക്രയില്‍ പി.എസ് ശേഷ അയ്യരുടെയും ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ.

പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്. തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ന് വൈകുന്നേരം വിവാഹ സല്‍ക്കാരം നടക്കും.

ഞായറാഴ്ച വൈകിട്ട് നാലു മണിമുതല്‍ ആര്യനാട് ഓഡിറ്റോറിയത്തിലാണ് അരുവിക്കര നിയോജകമണ്ഡലത്തിലെ വിവാഹ സത്ക്കാരം നടക്കുകയെന്ന് ശബരീനാഥ് അറിയിച്ചു.




vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ശ്രീ കുമാരസ്വാമി സാക്ഷി, ശബരീനാഥനും ദിവ്യ എസ് അയ്യരും വിവാഹിതരായി