പത്തനംതിട്ട: ശബരിമല സന്നിധാനത്ത് മെര്‍ക്കുറി ഒഴിച്ചു നശിപ്പിച്ച പുതിയ കൊടിമരത്തില്‍ വീണ്ടും സ്വര്‍ണ്ണം പൂശി. കൊടിമരം നന്നാക്കിയത് ശില്പി ...
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് മെര്‍ക്കുറി ഒഴിച്ചു നശിപ്പിച്ച പുതിയ കൊടിമരത്തില്‍ വീണ്ടും സ്വര്‍ണ്ണം പൂശി. കൊടിമരം നന്നാക്കിയത് ശില്പി അനന്തന് ആചാരിയുടെ നേതൃത്വത്തിലാണ്.
ഞായറാഴ്ചയാണ് ആന്ധ്ര സ്വദേശികളായ അഞ്ചു പേര് കൊടിമരത്തില്‍ മെര്‍ക്കുറി ഒഴിച്ചത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആന്ധ്ര വിയ്യൂര്‍ സ്വദേശികളായ വെങ്കിട്ട റാവു, സഹോദരന് ഇ.എന്‍.എല്‍ ചൗധരി, സത്യനാരായണ റെഡ്ഡി, ഉമാമഹേശ്വര റെഡ്ഡി, സുധാകര റെഡ്ഡി എന്നിവരാണ് അറസ്റ്റിലായത്.
കൊടിമരത്തിന് കേടുപാടുകള്‍ വരുത്തിയ സംഭവത്തില്‍ അട്ടിമറിയില്ലെന്ന് പൊലീസ്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ഐജി മനോജ് എബ്രഹാമാണ് ഇക്കാര്യം അറിയിച്ചത്.
കൊടിമരത്തില്‍ മെര്‍ക്കുറി ഒഴിച്ചത് ആചാരത്തിന്റെ ഭാഗമായാണെന്നാണ് പ്രതികളുടെ മൊഴി. ക്ഷേത്രത്തിന് അവമതിപ്പുണ്ടാക്കിയതിനും നാശനഷ്ടം വരുത്തിയതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
Tags: Sabarilama, Temple, Flag post, Kerala, Police, Arrest

COMMENTS