BREAKING NEWS
Search

സിതാര വേദനിപ്പിച്ചു, മോശം പ്രചാരണം നടത്തി, അമലയെ പ്രണയിച്ചിരുന്നു: നടന്‍ റഹ്മാന്‍

സിനിമാ ജീവിതത്തില്‍ ഏറ്റവും അടുപ്പമുണ്ടായിരുന്ന നടി സിതാരയുടെ പെരുമാറ്റം തന്നെ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ടെന്നു നടന്‍ റഹ്മാന്‍. ഒരു അഭിമുഖത്തിലാണ് റഹ്മാന്‍ മനസ്സു തുറന്നത്.

എല്ലാ കാര്യങ്ങളും തുറന്നു പറയാവുന്ന അടുപ്പമായിരുന്നു സിതാരയുമായി ഉണ്ടായിരുന്നത്. എടീ, പോടീ എന്നൊക്കെ വിളിക്കാവുന്ന അടുപ്പം സിതാരയുമായി ഉണ്ടായിരുന്നു. പക്ഷേ, കാലക്രമത്തില്‍ സിതാരയില്‍ വന്ന മാറ്റം തന്നെ അമ്പരപ്പിച്ചിട്ടുണ്ട്.

ഒരിക്കല്‍  ഒരു തമിഴ് സിനിമയുടെ സെറ്റില്‍ വച്ച് സിതാര മോശമായി പെരുമാറി. എന്നെക്കുറിച്ചു ഗോസിപ്പുകള്‍ പ്രചരിപ്പിച്ചു. ഞാന്‍ തൊട്ടഭിനയിക്കാന്‍ പാടില്ലെന്നു പറഞ്ഞു. അങ്ങനെ ഞാന്‍ സെറ്റില്‍നിന്ന് ഇറങ്ങിപ്പോയി, റഹ്മാന്‍ പറയുന്നു.

അമലയുമായി പ്രണയമുണ്ടായിരുന്നുവെന്നും പിന്നീട് ജീവിതം മറ്റൊരു വഴിയിലായപ്പോള്‍ ഇരുവരും രണ്ട് അകലങ്ങളിലായെന്നും റഹ്മാന്‍ പറയുന്നു.

ഇതേസമയം, പ്രിയ നായികമാരായ ശോഭനയോടും രോഹിണിയോടും എനിക്കെന്നും ബഹുമാനമായിരുന്നു. രണ്ടു പേരെയും ചേര്‍ത്ത് ഒരുപാട് ഗോസിപ്പുകള്‍ വന്നിട്ടുണ്ട്. അതൊന്നും പക്ഷേ, കാര്യമാക്കിയിട്ടില്ല.

ജീവിതത്തില്‍ പ്രതിസന്ധിയിലായിപ്പോയത് സിനിമയെല്ലാം നഷ്ടമായ ഘട്ടം വന്നപ്പോഴാണെന്നും അന്ന് ജര്‍മനിയില്‍ പോയി സെറ്റില്‍ ചെയ്യാന്‍ പലരും ഉപദേശിച്ചെന്നും റഹ്മാന്‍ പറയുന്നു. എന്നാല്‍, രണ്ടാം വരവില്‍ സിനിമ തന്നെ കൈവിട്ടില്ലെന്നും താരം പറയുന്നു.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “സിതാര വേദനിപ്പിച്ചു, മോശം പ്രചാരണം നടത്തി, അമലയെ പ്രണയിച്ചിരുന്നു: നടന്‍ റഹ്മാന്‍