ദുബായ്: ഖത്തറുമായി ജിസിസി അംഗങ്ങള്‍ ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ തുര്‍ക്കിയും കുവൈറ്റും രംഗത്ത്. പ്രശ...
ദുബായ്: ഖത്തറുമായി ജിസിസി അംഗങ്ങള്‍ ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ തുര്‍ക്കിയും കുവൈറ്റും രംഗത്ത്.
പ്രശ്ന പരിഹാരത്തിന് കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ സൗദി അറേബ്യയിലേക്കു പോകുന്നുണ്ട്. കുവൈറ്റ് പാര്‍ലമെന്റ് അംഗങ്ങള്‍ പ്രശ്നപരിഹാരത്തിന് ഇടപെടാന്‍ അമീറിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.
ഖത്തര്‍, സൗദി അറേബ്യ, കുവൈറ്റ്, റഷ്യ എന്നീ രാജ്യങ്ങളിലെ ഭരണാധികാരികളുമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് ഫോണില്‍ സംസാരിച്ചു.
* ഭക്ഷ്യവസ്തുക്കളുടെ അപര്യാപ്ത ഉണ്ടാകുമെന്ന ആശങ്കയെ തുടര്‍ന്ന് ഖത്തറിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലെല്ലാം വലിയ തിരക്കാണ്. പാല്, മുട്ട, പഞ്ചസാര, അരി തുടങ്ങിയവ ശേഖരിച്ചു വയ്ക്കുകയാണ് ജനം.
* അറബ് രാജ്യങ്ങളുടെ പുതിയ നീക്കത്തില്‍ ദുഖിതനാണെന്നും ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നും തുര്‍ക്കി വിദേശകാര്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
*ബഹ്റൈന്‍, സൗദി അറേബ്യ, ഈജിപ്ത്, യുഎഇ, യെമന്‍ എന്നീ രാജ്യങ്ങളാണ് ഖത്തറുമായി ബന്ധം വിച്ഛേദിച്ചത്.
* മാലദ്വീപും കിഴക്കന്‍ ലിബിയയും ഖത്തറിനെതിരേ ഖത്തറിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിറുത്തിവച്ചു.
* അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് രാജ്യത്തിനുമേല്‍ അധീശത്വം പുലര്‍ത്താനുള്ള നീക്കമാണ് പിന്നിലെന്ന് ഖത്തര്‍.

COMMENTS