തിരുവനന്തപുരം: വിശ്രുത സാഹിത്യകാരന് എംടി വാസുദേവന്‍ നായര്‍ ഒരിക്കലും നരേന്ദ്ര മോഡിയുടെ ശത്രുവോ മിത്രമോ അല്ലെന്നും അദ്ദേഹത്തിന്റെ തല രാഷ്...
തിരുവനന്തപുരം: വിശ്രുത സാഹിത്യകാരന് എംടി വാസുദേവന്‍ നായര്‍ ഒരിക്കലും നരേന്ദ്ര മോഡിയുടെ ശത്രുവോ മിത്രമോ അല്ലെന്നും അദ്ദേഹത്തിന്റെ തല രാഷ്ട്രീയക്കാര്‍ക്കു പന്തുരുട്ടാനുള്ളതല്ലെന്നും സംവിധായകന് പ്രിയദര്ശന്.
മലയാളത്തിന്റെ ജീവിച്ചിരിക്കുന്ന എഴുത്തച്ഛന് തന്നെയാണ് എംടി. അദ്ദേഹം എങ്ങോട്ടും ചായാതെ ജീവിച്ചിട്ടുള്ള വ്യക്തിയാണ്. അതിന്റെ ആദരമാണ് മലയാളം അദ്ദേഹത്തിനു കൊടുക്കുന്നത്.
കമ്മ്യൂണിസത്തെയും ഹിന്ദുമതത്തെയും അദ്ദേഹം സൃഷ്ടികളിലൂടെ എതിര്‍ത്തിട്ടുണ്ട്. അതു മനസ്സിലാക്കണമെങ്കില്‍ അദ്ദേഹം എഴുതിയതു വായിക്കണം.
അതാതു കാലത്തെ പ്രശ്നങ്ങളെ എംടി രചനകളിലൂടെ വിലയിരുത്തിയിട്ടുണ്ട്. അതു മനസ്സിലാക്കാതെ എംടി തങ്ങള്‍ക്ക് എതിരായാണ് പറഞ്ഞതെന്ന് ഒരു കൂട്ടരും ഞങ്ങള്‍ക്ക് അനുകൂലമാണ് അദ്ദേഹത്തിന്റെ വാക്കുകളെന്ന് എതിര് ചേരിയും പറയുന്നതില്‍ അര്‍ത്ഥമില്ലെന്ന് പ്രിയദര്ശന് പറഞ്ഞു.
ഇതേസമയം, എം.ടിയോട് സംഘപരിവാര്‍ പകപോക്കുകയാണെന്ന് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍ ആരോപിക്കുന്നു.
ഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛനെ ഹൈജാക്ക് ചെയ്യാന്‍ നടത്തിയ നീക്കം എംടി അനുവദിക്കാത്തിന്റെ വൈരാഗ്യമാണ് സംഘ പരിവാര്‍ തീര്‍ക്കുന്നതെന്നു കമല്‍ പറയുന്നു.
അന്ന് എംടിയെ ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ഇപ്പോള്‍ അതിന്റെ കലി തീര്‍ക്കുകയാണെന്ന്
എംടിക്കെതിരായ ബിജെപി നീക്കത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് സംഘടിപ്പിച്ച കൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് കമല്‍ പറഞ്ഞു.
നിര്‍മാല്യം എന്ന സിനിമയെടുത്തതാണ് സംഘപരിവാറിന് എംടിയോടു വിദ്വേഷം വരാന്‍ പ്രധാന കാരണം. ഇന്നത്തെ കാലത്താണെങ്കില്‍ എംടിക്ക് നിര്‍മാല്യം പോലൊരു സിനിമ എടുക്കാന്‍ കഴിയുമായിരുന്നില്ല.
എംടിക്കെതിരെ സംഘപരിവാര്‍ ഉയര്‍ത്തുന്ന ഭീഷണി കേരളത്തിനു തന്നെ നാണക്കേടാണെന്നും കമല്‍ പറഞ്ഞു.

COMMENTS