ന്യൂഡല്‍ഹി: രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും നിശ്ചയിക്കാനുള്ള തിരഞ്ഞെടുപ്പ് ജൂലായ് 17ന് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ നസിം...
ന്യൂഡല്‍ഹി: രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും നിശ്ചയിക്കാനുള്ള തിരഞ്ഞെടുപ്പ് ജൂലായ് 17ന് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ നസിം സെയ്ദി അറിയിച്ചു.
20നാണ് വോട്ടെണ്ണല്‍. ഈ മാസം 14ന് വിജ്ഞാപനം പുറപ്പെടുവിക്കും. ജൂണ്‍ 28 നാമനിര്‍ദേശം സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി. 29ന് പത്രിക പരിശോധന നടക്കും. ജൂലായ് ഒന്നാണ് നാമനിര്‍ദേശം പിന്‍വലിക്കുന്നതിനുള്ള അവസാന ദിവസം.
നിലവിലെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ കാലാവധി അടുത്ത മാസം 24ന് അവസാനിക്കും. സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ഒരു മുന്നണിക്കും തീരുമാനത്തിലെത്താനായിട്ടില്ല.

COMMENTS