BREAKING NEWS
Search

അന്ന് ദുല്‍ഖര്‍ പറഞ്ഞു, അപ്പു സിനിമയിലെത്തും, ഉറപ്പ്

കുറച്ചുനാളുകള്‍ക്കു മുമ്പാണ് ദുല്‍ഖര്‍ സല്‍മാന്‍ അഭിനയരംഗത്തേക്കു വന്ന സമയം. താരപുത്രന്മാര്‍ സിനിമയിലേക്കുവരുന്നതിനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ ദുല്‍ഖര്‍ സല്‍മാനോട് ചോദിച്ചു.

മോഹന്‍ലാലിന്റെ മകന്‍ പ്രണവിനെക്കുറിച്ചും പരാമര്‍ശമുണ്ടായി. അതിനു ദുല്‍ഖറിന്റെ മറുപടി, ലാലങ്കിളിന്റെ മകന്‍ അപ്പുവും (പ്രണവ് ) ഉറപ്പായും സിനിമയിലെത്തും എന്നായിരുന്നു.

പിന്നീട്  ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തില്‍ പ്രണവ് ജീത്തു ജോസഫിന്റെ സംവിധാന സഹായി. ക്യാമറയ്ക്കു പിന്നില്‍ മോഹന്‍ലാലിന്റെ മകനെ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി പ്രണവ് ക്യാമറയ്ക്കു മുന്നിലെത്തുന്നു എന്ന വാര്‍ത്തയെത്തുന്നത്.

മോഹന്‍ലാല്‍ തന്നെയാണ് പ്രണവിന്റെ ആദ്യ ചിത്രത്തെക്കുറിച്ച് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. സംവിധാന സഹായിയായി പ്രവര്‍ത്തിച്ച ജീത്തു ജോസഫിന്റെ ചിത്രത്തിലൂടെയാണ് പ്രണവ് നായകന്റെ കുപ്പായമണിയുന്നത്.

ആക്ഷന്‍ ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം നിര്‍മ്മിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്.

വര്‍ഷങ്ങള്‍ക്കു മുമ്പ് തമ്പി കണ്ണന്താനത്തിന്റെ ഒന്നാമനില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം പ്രണവ് അവതരിപ്പിച്ചിരുന്നു. മേജര്‍ രവിയുടെ പുനര്‍ജനിയില്‍ പ്രധാന വേഷത്തിലെത്തുകയും മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്തു.

അമല്‍ നീരദിന്റെ സാഗര്‍ ഏലിയാസ് ജാക്കിയിലും പ്രണവ് മുഖം കാട്ടിയിട്ടുണ്ട്.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “അന്ന് ദുല്‍ഖര്‍ പറഞ്ഞു, അപ്പു സിനിമയിലെത്തും, ഉറപ്പ്