റാംപുര്‍: കൂട്ടമാനഭംഗത്തിനിരയായ യുവതിയോട് കേസെടുക്കുന്നതിന് കിടക്ക പങ്കിടന് പൊലീസ് ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശിലാണ് സംഭവം. രണ്ടു പേര്...
റാംപുര്‍: കൂട്ടമാനഭംഗത്തിനിരയായ യുവതിയോട് കേസെടുക്കുന്നതിന് കിടക്ക പങ്കിടന് പൊലീസ് ആവശ്യപ്പെട്ടു.
ഉത്തര്‍പ്രദേശിലാണ് സംഭവം. രണ്ടു പേര് ചേര്‍ന്നാണ് 37 കാരിയെ മാനഭംഗത്തിനിരയാക്കിയത്. തുടര്‍ന്ന് യുവതി രാംപുര്‍ ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടു.
അക്രമികള്‍ സ്വതന്ത്രരായി വീട്ടിനു ചുറ്റും ചുറ്റിത്തിരിയുന്നുവെന്നും ജീവനു ഭീഷണിയുണ്ടെന്നുമായിരുന്നു യുവതിയുടെ പരാതി.
പരാതി ഫയലില്‍ സ്വീകരിക്കണമെങ്കില്‍ താനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന് സബ് ഇന്‍സ്പെക്ടര്‍ ജയ് പ്രകാശ് സിങ് ആവശ്യപ്പെട്ടു.
ഇതിനു യുവതി വിസമ്മതിച്ചപ്പോള്‍ എസ് ഐ ക്ളോഷര്‍ റിപ്പോര്‍ട്ട് തയ്യാറാക്കി കേസ് അവസാനിപ്പിക്കാന്‍ നോക്കി. ഇതോടെ യുവതി സ്റ്റേഷനില്‍ ചെന്നു. എസ് ഐ കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്നത് ഫോണില്‍ റെക്കോഡ് ചെയ്ത് സ്ഥലത്തെ പൊലീസ് സൂപ്രണ്ടിനു കൈമാറി.
പൊലീസ് സൂപ്രണ്ട് സുധാ സിംഗ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാല്‍ നടപടിയുണ്ടാവുമെന്ന എസ്പി പറഞ്ഞു.
ഫെബ്രുവരി 12 നാണ് യുവതി കൂട്ടമാനഭംഗത്തിനിരയാക്കിയത്. അന്നു മുതല്‍ അവര്‍ നീതിക്കായി പൊലീസിനു മുന്നില്‍ കയറിയിറങ്ങുകയാണ്.

COMMENTS