കൊച്ചി: നടി ആക്രമിക്കപ്പെട്ട വിഷയം നടന് ദിലീപിനെയും സംവിധായകന് നാദിര്‍ഷായേയും മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു വിധേയരാക്കിയതിനെ തു...
കൊച്ചി: നടി ആക്രമിക്കപ്പെട്ട വിഷയം നടന് ദിലീപിനെയും സംവിധായകന് നാദിര്‍ഷായേയും മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു വിധേയരാക്കിയതിനെ തുടര്‍ന്ന് കാര്യങ്ങള്‍ അറിയാനായി നടന് സിദ്ദീഖ് ആലുവ പൊലീസ് ക്ളബിലെത്തി.
തന്നെ ആരും വിളിച്ചതോ അയച്ചതോ അല്ലെന്നും സഹപ്രവര്‍ത്തകര്‍ക്ക് എന്തു പറ്റിയെന്ന് അറിയാനെത്തിയതാണെന്നും ദിലീപ് പറഞ്ഞു. ഇരുവരും പൊലീസിന്റെ നിയന്ത്രണത്തില്‍ കഴിയുന്നതില്‍ ആശങ്കയുണ്ടെന്നും സിദ്ദീഖ് പറഞ്ഞു.
എന്നാല്‍, സിദ്ദീഖിനെ പൊലീസ് ക്ളബിനകത്തേയ്ക്കു കയറ്റാനാവില്ലെന്നു പൊലീസ് പറഞ്ഞു. ഇതിനു പിന്നാലെ നാദിര്‍ഷായുടെ സഹോദരന് സമദും എത്തി. ഇരുവരും പിന്നീട് തിരിച്ചുപോയി.
ആലുവ പൊലീസ് ക്ളബ് പരിസരത്ത് മാധ്യമപ്രവര്‍ത്തകരുടെ വന്‍ സംഘവും ജനങ്ങളും തമ്പടിച്ചിട്ടുണ്ട്.
COMMENTS