നാദിര്‍ഷായേയും വിളിച്ചുവരുത്തി, മൊഴിയെടുക്കുന്നത് ആലുവ പൊലീസ് ക്ളബില്‍ കൊച്ചി : നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപില്‍ നി...
നാദിര്‍ഷായേയും വിളിച്ചുവരുത്തി, മൊഴിയെടുക്കുന്നത് ആലുവ പൊലീസ് ക്ളബില്‍
കൊച്ചി : നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപില്‍ നിന്നും സംവിധായകന് നാദിര്ഷായില് നിന്നും പൊലീസ് മൊഴിയെടുക്കുന്നു.
ആലുവ പൊലീസ് ക്ളബില്‍ വിളിച്ചുവരുത്തിയാണ് ഇവരുടെ മൊഴിയെടുക്കുന്നത്. താന്‍ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കുന്നതെന്ന് ദിലീപ് പറഞ്ഞു.
എന്നാല്‍, തന്നെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനു പങ്കുണ്ടെന്ന് നടി കഴിഞ്ഞ ദിവസം പൊലീസിനോടു പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണോ വിളിച്ചുവരുത്തിയതെന്നു വ്യക്തമല്ല.
ദിലീപില്‍ നിന്നും നാദിര്ഷായില് നിന്നും വെവ്വേറെ മൊഴിയെടുക്കും. ഇതില്‍ പൊരുത്തക്കേടുണ്ടെങ്കില്‍ ഇരുവരെയും ഒരുമിച്ചിരുത്തിയും മൊഴിയെടുക്കുമെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു.
COMMENTS