തിരുവനന്തപുരം: പുതുവൈപ്പില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മാണം തത്ക്കാലത്തേക്കു നിര്‍ത്തിവയ്ക്കാന്‍ ആവശ്യ...
തിരുവനന്തപുരം: പുതുവൈപ്പില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മാണം തത്ക്കാലത്തേക്കു നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പരിസ്ഥിതി അനുമതി മാനദണ്ഡങ്ങള്‍ ലംഘിക്കുന്നുണ്ടെന്ന ആരോപണം ഗൗരവമുള്ളതാണെന്നും ഇതു പരിശോധിക്കാനായി ഉന്നതതല സമിതിയിലെ നിയോഗിക്കുമെന്നും സമരസമിതിയുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍, പദ്ധതിയെ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐഒസിക്കു നിലവില്‍ പാരിസ്ഥിതികാനുമതിയുണ്ട്. അതിനാല്‍, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുക്കാനാവില്ല.
പദ്ധതി സിആര്‍ഇസെഡ് മേഖലയിലാണെന്നും പെട്രോളിയം ഉല്പന്നങ്ങളും എല്‍പിജിയും സൂക്ഷിക്കാന്‍ തടസ്സമില്ലെന്ന് ഹരിത ട്രൈബ്യൂണല്‍ നിരീക്ഷിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയുമായി മുന്നോട്ടുപോകാന്‍ പാരിസ്ഥിതിക അനുമതി ഐഒസിക്കു നല്‍കിയത് ഹരിത ട്രൈബ്യൂണലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവില്‍ ലോകത്തുള്ള ഏറ്റവും മികച്ച സുരക്ഷാ സാങ്കേതിക രൂപകല്‍പ്പനയാണ് പുതുവൈപ്പിനിലേത്. എന്തെങ്കിലും കാരണം കൊണ്ട് വാതകചോര്‍ച്ചയുണ്ടായാല്‍ സ്വയം തിരിച്ചറിഞ്ഞ് പൈപ്പുകള്‍ അടയ്ക്കുന്ന സംവിധാനമുണ്ട്.
അമിതമായ ചൂടിനെ പ്രതിരോധിക്കാനുള്ള സാങ്കേതികശേഷിയും സംഭരണികള്‍ അമിതമായി നിറയ്ക്കുന്നതുകൊണ്ടുള്ള അപകടം കുറയ്ക്കാനുള്ള സംവിധാനവുമുണ്ട്. ഐഐടി കടലാക്രമണ ഭീഷണിയുമായി ബന്ധപ്പെട്ടു നടത്തിയ പഠനത്തിലും പദ്ധതി സുരക്ഷിതമാണെന്നും കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Tags: Kerala, IOC, Kochi, Vypeen, Pinarayi Vijayan, Chief Minister

COMMENTS