ഒരു ഗ്രാമത്തെ മൂന്നു പേര് പകുത്തെടുത്തപ്പോള്‍ ആ ഗ്രാമത്തെ പുറത്തുള്ളവര്‍ നന്നായി കേട്ടു. മണിയന് മാരാരും കുഞ്ഞുകുട്ട മാരാരും പിന്നെ സാക്...
ഒരു ഗ്രാമത്തെ മൂന്നു പേര് പകുത്തെടുത്തപ്പോള്‍ ആ ഗ്രാമത്തെ പുറത്തുള്ളവര്‍ നന്നായി കേട്ടു. മണിയന് മാരാരും കുഞ്ഞുകുട്ട മാരാരും പിന്നെ സാക്ഷാല്‍ അപ്പുമാരാരും ചേര്‍ന്ന ത്രയം പല്ലൂവൂരെന്ന പാലക്കാടന്‍ ഗ്രാമത്തെ പൂരപ്പറമ്പുകളായ പൂരപ്പറമ്പുകളിലൊക്കെ പ്രേക്ഷകരുടെ വായ്ത്താരിയാക്കി. ശാന്തസമുദ്രത്തിനും മദ്ധ്യധരണ്യാഴിക്കും അപ്പുറത്ത് പൂരം കൊട്ടിക്കയറിയപ്പോഴും ഒരു ഗ്രാമം വീണ്ടും ഉയിര്ത്തെഴുന്നേല്ക്കുന്നത് നമ്മള് കണ്ടു.
കേവല വ്യക്തിത്വം കൊണ്ട് ഒരു ഗ്രാമത്തിന്റെ ഹൃദയം ഉള്ളം കൈയില്‍ കൊണ്ടുനടന്ന അതുല്യ പ്രതിഭകളെയും ആ ഗ്രാമത്തെയും വേര്‍തിരിക്കാന്‍ കഴിയാത്ത അവാച്യാനുഭൂതിയാണ് പല്ലാവൂരിന്റെ കഥ. കേരളത്തിന്റെ സാംസ്കാരികതയെ നിരന്തരമായി അടയാളപ്പെടുത്തുന്ന ഡോ. എന്‍പി വിജയകൃഷ്ണന് ഈ ലക്കത്തില്‍ നമ്മോടൊപ്പം. പല്ലാവൂര്‍ ഗ്രാമത്തില്‍ ഈ വരുന്ന ഡിസംബര്‍ ആദ്യവാരത്തില്‍ നടക്കുന്ന വാദ്യ കേസരികളുടെ ഓര്‍മപുതുക്കലിനു മുന്നില്‍ വൈഗ ന്യൂസിന്റെ നമസ്കാരം.
കാലത്തെ ഇടക്കയിലേക്ക് കുറുക്കിയ പല്ലാവൂര്‍ അപ്പുമാരാര്‍ക്കും കാലത്തെ ശതശാഖികള്‍ വിടര്‍ത്തി നില്ക്കുന്ന അരയാലായി ചെണ്ടയിലും തിമിലയിലും പ്രതിഷ്ഠിച്ച പല്ലാവൂര്‍ മണിയന് മാരാര്‍ക്കും പല്ലാവൂര്‍ കുഞ്ഞുകുട്ടന് മാരാര്‍ക്കും സര്‍വോപരി ഈ ത്രയത്തിനു പിന്നില്‍ അണമുറിയാത്ത വാദ്യസംസ്കൃതിയെ സ്വരപ്പെടുത്തിയ ഗ്രാമത്തിനും...
വികടകവിതയുടെ ആധുനികോത്തര ഭാവം എന്നൊന്നുണ്ടോ? അറിയില്ല. എന്തെന്നറിയാത്ത രോഗത്തെ എന്തെന്നറിയാത്ത ചികിത്സ കൊണ്ട് കാട്ടുമാടം മന്ത്രവാദികള്‍ നേരിട്ടപ്പോള്‍ തലമുറിയന് തലമുറയെ തലമുറിയന് കവിതകൊണ്ട് നേരിടുന്ന അപൂര്‍വ അനുഭവമാണ് വിജയകുമാര്‍ കുനിശേ്ശരിയുടെ കവിത.
ബി വസന്തയുടെ ഗാനങ്ങളെ പി. സുശീലയുടെ ഗാനങ്ങളെന്ന് പേരുമാറ്റിവിളിച്ച് അവരെ അപമാനിച്ച മലയാലിയുടെ മുന്നില്‍ സ്പോട്ട് സുരേഷിന്റെ, ചുരിക കൊണ്ടെന്നതുപോലൊരു ഓര്‍മയുടെ മുറിപ്പാട്.
വിഭവങ്ങള്‍ ഇഷ്ടപ്പെടാതിരിക്കില്ല.
-എഡിറ്റര്‍

COMMENTS