ന്യൂഡല്‍ഹി: കന്നുകാലികളെ വില്‍ക്കുന്നതിനും കശാപ്പു ചെയ്യുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടി വന്‍ കോളിളക്കം ...
ന്യൂഡല്‍ഹി: കന്നുകാലികളെ വില്‍ക്കുന്നതിനും കശാപ്പു ചെയ്യുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടി വന്‍ കോളിളക്കം സൃഷ്ടിച്ചതിനു പിന്നാലെ അലങ്കാര മത്സ്യങ്ങള്‍ വളര്‍ത്തുന്നതിനും വിപണനം ചെയ്യുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും നിയന്ത്രണവുമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം.
മത്സ്യങ്ങളെ സ്ഫടിക പാത്രങ്ങളില്‍ സൂക്ഷിക്കാനും പ്രദര്‍ശിപ്പിക്കാനും പാടില്ലെന്നാണ് മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. അക്വേറിയങ്ങളില്‍ വളര്‍ത്തുന്ന ക്രൗണ്‍ ഫിഷ്, ബട്ടര്‍ഫ്ളൈ ഫിഷ്, ഏയ്ഞ്ചല്‍ ഫിഷ് എന്നിവയെല്ലാം പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
ഇത്തരം മത്സ്യങ്ങളെ പിടിക്കുന്നതും ചില്ലുപാത്രങ്ങളില്‍ സൂക്ഷിക്കുന്നതും മറ്റു ജീവികളോടൊപ്പം പ്രദര്‍ശിപ്പിക്കുന്നതിനുമെല്ലാം ഉത്തരവ് പ്രകാരം നിരോധനമുണ്ട്.
ഇത്തരമൊരു ഉത്തരവിനു പിന്നില്‍ മത്സ്യങ്ങളുടെ ആരോഗ്യം സംരക്ഷണവും ശുചിത്വപരിപാലനവുമാണെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉത്തരവില്‍ പറയുന്നത്.
ഇനി മുതല്‍ മത്സ്യങ്ങളെ പ്രദര്‍ശിപ്പിക്കുന്നതും ഉത്തരവ് പ്രകാരം കുറ്റകരമാകും. വീടുകളിലെ അക്വേറിയങ്ങളെക്കുറിച്ച് ഉത്തരവില്‍ വ്യക്തതയില്ല. എന്നാല്‍, അക്വേറിയം സ്ഥാപിക്കുന്നിടത്ത് മൃഗഡോക്ടറും സഹായിയും ഉണ്ടാവണമെന്ന് ഉത്തരവിലുണ്ട്.

COMMENTS