തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയം ജൂലായ് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം പൊളിച്ചെഴു...
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയം ജൂലായ് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം പൊളിച്ചെഴുതിയാണ് പുതിയ മദ്യനയം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
മദ്യനയത്തില്‍ കാര്യമായ മാറ്റം ആവശ്യമാണെന്ന എല്‍ഡിഎഫിന്റെ നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം സമ്പൂര്‍ണ്ണ പരാജയം ആയിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കേരളത്തില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.
മദ്യനിരോധനമല്ല, മദ്യവര്‍ജ്ജനമാണ് എല്‍ഡിഎഫിന്റെ മദ്യനയം. ഇതിനായി സംസ്ഥാനത്ത് കൂടുതല്‍ ലഹരിവിമുക്ത കേന്ദ്രങ്ങള്‍ തുറക്കും. യുഡിഎഫിന്റെ മദ്യനയം മൂലം ലഹരി ഉപയോഗം കൂടിയതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ബാറുകള്‍ പൂട്ടിയതു മൂലം 40,000 പേര് തൊഴില്‍രഹിതരായതായി മുഖ്യമന്ത്രി പറഞ്ഞു.
പുതിയ മദ്യനയത്തില്‍ ബാര്‍ ലൈസന്‍സ് ഫീ കൂട്ടി. ബാറുകളുടെ പ്രവര്‍ത്തന സമയത്തിനും മാറ്റം വരുത്തി. രാവിലെ 10 മുതല്‍ രാത്രി 11 മണി വരെയാവും പ്രവര്‍ത്തനം. മദ്യം ലഭിക്കാനുള്ള പ്രായപരിധി 21 വയസ്സില്‍ നിന്ന് 23 ആയി ഉയര്‍ത്തി. ഒരു വ്യക്തിക്കു വാങ്ങാവുന്ന പരമാവധി മദ്യത്തിന്റെ അളവ് മൂന്നു ലിറ്ററാക്കി.
ത്രീ സ്റ്റാറിനും അതിനു മുകളിലുമുള്ള ഹോട്ടലുകളില്‍ കള്ള് വില്‍ക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. ടു സ്റ്റാര്‍ ഹോട്ടലുകളില്‍ ബിയര്‍ വൈന്‍ പാര്‍ലറുകള്‍ അനുവദിക്കും.

COMMENTS