അഭിനന്ദ്/www.vyganews.com ന്യൂഡല്‍ഹി : വിദേശയാത്രകളുടെ പേരില്‍ ഇതിനകം നിരവധി വാര്‍ത്തകള്‍ സൃഷ്ടിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡി യാത്രകളി...
അഭിനന്ദ്/www.vyganews.com
ന്യൂഡല്‍ഹി : വിദേശയാത്രകളുടെ പേരില്‍ ഇതിനകം നിരവധി വാര്‍ത്തകള്‍ സൃഷ്ടിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡി യാത്രകളിലെ സമയം ലാഭിക്കാനായി ഹോട്ടലുകളിലെ താമസം ഒഴിവാക്കി കിടപ്പ് എയര്‍ ഇന്ത്യ ഒണ്ണിലാക്കി.
വിദേശയാത്രാവേളയില്‍ ഹോട്ടലുകളില്‍ താമസിച്ചാല്‍ ഒരു രാത്രി നഷ്ടപ്പെടുമെന്നതിനാലാണ് പ്രധാനമന്ത്രി രാത്രി താമസം വിമാനത്തിലാക്കിയത്.
മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ രണ്ടുവരെ വിദേശയാത്രയിലായിരുന്ന മോഡി സമയം ലാഭിച്ചതെങ്ങനെയെന്നു നോക്കൂ: ഡല്‍ഹിയില്‍ നിന്ന് ബ്രസല്‍സിലേക്ക്. അവിടെനിന്നു വാഷിംഗ്ടണ്‍ ഡിസിലേക്ക്. വാഷിംഗ്ടണില്‍ നിന്ന് റിയാദിലേക്ക്. ഇങ്ങനെയായിരുന്നു മോഡിയുടെ യാത്ര. ഇങ്ങനെ 97 മണിക്കൂര്‍ മോഡി വിദേശത്തായിരുന്നു. വിമാനത്തില്‍ താമസിച്ചില്ലെങ്കില്‍ രണ്ടു ദിവസം കൂടി മോഡിക്കു വിദേശത്തു തങ്ങേണ്ടിവരുമായിരുന്നു.
ഡല്‍ഹിയില്‍ നിന്നു രാത്രി വൈകിയാണ് ബ്രസല്‍സിലേക്കു പോയത്.
ഒന്‍പതു മണിക്കൂര്‍ യാത്രയില്‍ വിമാനത്തില്‍ തന്നെ ഉറങ്ങി. പ്രാദേശിക സമയം രാവിലെ ആറിനു ബ്രസല്‍സില്‍ ഇറങ്ങി. ബ്രസല്‍സില്‍ ഒരു ദിവസത്തെ താമസം പദ്ധതിയിട്ടിരുന്നു. പക്ഷേ, 31 പ്രവൃത്തി ദിവസമായതിനാല്‍ തന്റെ പ്രസംഗം കേള്‍ക്കാന്‍ അധികം വിദേശഇന്ത്യക്കാര്‍ എത്തില്ലെന്നു തിരിച്ചറിഞ്ഞ മോഡി, 30 രാത്രി തന്നെ സ്വന്തം നാട്ടുകാരെ അഭിസംബോധന ചെയ്തശേഷം രാത്രിയില്‍ വിമാനത്തില്‍ ഉറങ്ങാന്‍ തീരുമാനിച്ചുകൊണ്ട് വാഷിംഗ്ടണിലേക്കു പറന്നു.
പത്തു മണിക്കൂര്‍ വിമാനത്തില്‍ ചെലവിട്ടുകൊണ്ട് അടുത്ത വെളുപ്പിന് അമേരിക്കയില്‍ മോഡി പറന്നിറങ്ങി. ഒപ്പമുള്ള പ്രതിനിധി സംഘത്തിന്റെ ബാഗുകളും വിമാനത്തില്‍ നിന്ന് ഇറക്കിയില്ല. അത്യാവശ്യമുള്ള ഡ്രസ്സുകള്‍ ഹാന്‍ഡ് ബാഗില്‍ കരുതാന്‍ നേരത്തേ തന്നെ നിര്‍ദ്ദേശമുണ്ടായിരുന്നു.
ഏപ്രില്‍ ഒന്നിന് ആണവ ഉച്ചകോടിയില്‍ പങ്കെടുത്ത മോഡി അവിടെ നിന്നു നേരേ വിമാനത്താവളത്തിലേക്കു വന്നു അപ്പോള്‍ തന്നെ സൗദി അറേബ്യന്‍ തലസ്ഥാനത്തേയ്ക്കു പുറപ്പെട്ടു. 12 മണിക്കൂര്‍ വിമാനത്തില്‍ ചെലവിട്ടുകൊണ്ട് വീണ്ടും ഒരു ദിവസം ലാഭിച്ചു പ്രധാനമന്ത്രി. ഉച്ചതിരിഞ്ഞു റിയാദിലെത്തിയ പ്രധാനമന്ത്രി ഒരു ദിവസം അവിടെ ചര്‍ച്ചകളും മറ്റും നടത്തിയ ശേഷം രാത്രി ഏഴു മണിക്കു പുറപ്പെട്ട്, വെളുപ്പിനു രണ്ടു മണിക്കു 7 റേസ് കോഴ്സിലെത്തി.
ഇത്രയും തിരക്കു കഴിഞ്ഞെത്തിയ പ്രധാനമന്ത്രി അടുത്ത ദിവസം വിശ്രമത്തിലായിരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ ആരെങ്കിലും കരുതിയെങ്കില്‍ തെറ്റി.
യോഗയും പൂജയുമെല്ലാം കഴിഞ്ഞ് വെളുപ്പിന് അഞ്ചു മണിക്ക് പ്രധാനമന്ത്രി അടുത്ത ദിവസത്തെ ജോലികള്‍ക്കു റെഡിയായിക്കഴിഞ്ഞു!
വിമാനത്തില്‍ പത്തു മണിക്കൂര്‍ കിട്ടിയാല്‍ അത്ര നേരവും മോഡി ഉറങ്ങുകയല്ല പതിവ്. ഇതിനിടെ, ഒപ്പമുള്ള ഉദ്യോഗസ്ഥരുമായി ആശയവിനിമയം, അടുത്ത മീറ്റിംഗിനു മുന്‍പുള്ള വിവരവിശദീകരണം എന്നവയെല്ലാം നടത്തും. ഒരു ഹോട്ടലില്‍ എത്തിയാലും 30 മിനിറ്റിനുള്ളില്‍ ഉദ്യോഗസ്ഥര്‍ എത്തി അടുത്ത മീറ്റിംഗിനുള്ള കാര്യങ്ങള്‍ വിശദീകരിച്ചു കൊടുത്തിരിക്കണമെന്നാണ് ഉത്തരവ്.
മന്മോഹന് സിംഗിന്റെ കാലത്ത് ഇങ്ങനെയായിരുന്നില്ല. മന്മോഹന് രാത്രി യാത്ര ചെയ്യുന്ന പതിവേ ഉണ്ടായിരുന്നില്ല. രാത്രി എവിടെങ്കിലും ഹോട്ടലുകളില്‍ താമസിച്ചായിരുന്നു യാത്ര. മാത്രമല്ല, ചുരുങ്ങിയ സമയത്തില്‍ അദ്ദേഹം പല രാജ്യങ്ങളില്‍ പോവുക പതിവുമില്ല. ഏതെങ്കിലും ഉച്ചകോടിക്കു പോയാല്‍ അവിടെനിന്നു തിരിച്ചുപോരുക, കഴിയുമെങ്കില്‍ അവിടെവച്ചു വിദേശ രാഷ്ട്രത്തലവന്മാരെ കാണുക. ഇതായിരുന്നു മന്മോഹന്റെ പതിവ്.
രണ്ടു വര്‍ഷത്തെ ഭരണത്തിനിടെ മോഡി 95 ദിവസം വിദേശത്തായിരുന്നു. മന്മോഹന് ആദ്യ രണ്ടു വര്‍ഷം കൊണ്ട് 72 ദിവസമാണ് വിദേശത്തു തങ്ങിയത്. മോഡി ഇക്കാലം കൊണ്ട് 40 രാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ മന്മോഹന് പോയത് 24 രാജ്യങ്ങളിലായിരുന്നു.

COMMENTS