BREAKING NEWS
Search

ഇവ ശ്രദ്ധിച്ചാല്‍ കൊതുകിനെ പേടിക്കേണ്ട


* പ്രകൃതിദത്തമായ ജലസംഭരണികളില്‍ ഗപ്പി മത്സ്യം നിക്ഷേപിച്ച് കൂത്താടികളെ നശിപ്പിക്കുക

* വെള്ളം സംഭരിക്കുന്ന പാത്രങ്ങള്‍ ആഴ്ചയിലൊരിക്കല്‍ കഴുകിയുണക്കിയ ശേഷം ജലം സംഭരിച്ച് വൃത്തിയുള്ള തുണി കൊണ്ട് മൂടി വയ്ക്കണം.

* വര്‍ക്ക് ഷോപ്പ്, ടയര്‍ റിപ്പയര്‍ കടകള്‍, ഗ്യാരേജ് എന്നിവിടങ്ങളില്‍ സൂക്ഷിക്കുന്ന ടയര്‍, ടിന്‍ എന്നിവയില്‍ വെള്ളം കെട്ടിനില്‍ക്കാതെ സൂക്ഷിക്കണം.

* തെങ്ങിന്‍തോപ്പിലെ ചിരട്ടകള്‍, ഇളനീര്‍ കടകളിലെ ചിരട്ടകള്‍, ലാറ്റക്‌സ് കപ്പുകള്‍ എന്നിവയിലെ ജലം ആഴ്ചയിലൊരിക്കല്‍ കമഴ്ത്തി കളയുക.

* പൈനാപ്പിള്‍ തോട്ടങ്ങളില്‍ ചെടികളുടെ ചുവട്ടില്‍ കൊതുക് മുട്ടയിടാതിരിക്കാന്‍ ടെമിഫോസ് പോലുള്ള കൂത്താടി നശീകരണ ലായനികള്‍ തളിക്കാം.

* ഹോസ്റ്റലുകള്‍, ലോഡ്ജുകള്‍, ആശുപത്രികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജനലുകള്‍ക്കും വാതിലുകള്‍ക്കും കൊതുകു കടക്കാതിരിക്കാനുള്ള വലകള്‍ സ്ഥാപിക്കുക.

* കൊതുകുവലകളുടെ ഉപയോഗം ശീലമാക്കുക.

* തോട്ടത്തിലും മറ്റും ജോലി ചെയ്യുന്നവര്‍ കൊതുകുകടിയേല്‍ക്കാതിരിക്കാന്‍ ദേഹം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിക്കണം.

* വീടിനകവും പുറവും പരിസരപ്രദേശങ്ങള്‍, തുറസ്സായ സ്ഥലങ്ങള്‍ തുടങ്ങി എല്ലായിടങ്ങളിലും വലിച്ചെറിഞ്ഞിരിക്കുന്ന പാഴ് വസ്തുക്കള്‍ ഉചിതമായ രീതിയില്‍ നീക്കം ചെയ്ത് നശിപ്പിക്കണം.

* പ്ലാസ്റ്റിക് കുപ്പികള്‍, പേപ്പര്‍ കപ്പുകള്‍, ചിരട്ടകള്‍ തുടങ്ങി ചെറിയ അളവില്‍ പോലും ജലം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള എല്ലാ വസ്തുക്കളും കമഴിത്തി വയ്ക്കണം.

Tags: Mosquito, Eradication, Control, Health, Illness, Kerala




TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ഇവ ശ്രദ്ധിച്ചാല്‍ കൊതുകിനെ പേടിക്കേണ്ട