കോഴിക്കോട്: സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ മാതൃകയാക്കാന്‍ കുട്ടികളോട് നടന് മോഹന്‍ലാലിന്റെ ഉപദേശം. ജീവിത പ്രതിസന്ധികള്‍ മറികട...
കോഴിക്കോട്: സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ മാതൃകയാക്കാന്‍ കുട്ടികളോട് നടന് മോഹന്‍ലാലിന്റെ ഉപദേശം. ജീവിത പ്രതിസന്ധികള്‍ മറികടന്ന് മുന്നേറാന്‍ പിണറായിയെ കുട്ടികള്‍ മാതൃകയാക്കണമെന്നായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍. കുട്ടികള്‍ക്കായി ദേശാഭിമാനി സംഘടിപ്പിച്ച അക്ഷരമുറ്റം ക്വിസ്സിന്റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍ .
പുതിയ കാലത്തില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. ഈ കാലത്ത് അഗ്നി പരീക്ഷകളെ ജയിക്കാന്‍ പിണറായി വിജയനെ ഉദാഹരണമാക്കണം. നിരവധി അഗ്നി പരീക്ഷകള്‍ വിജയിച്ച പിണറായിക്ക് ഇനിയും അഗ്നി പരീക്ഷകള്‍ ജയിക്കാനാവും.
വിജയിക്കാനുളള ഇച്ഛാശക്തിയും അനുഭവസമ്പത്തും പിണറായിക്കുണ്ട് - മോഹന്‍ലാല്‍ പറഞ്ഞു.
ഏറെ കോളിളക്കമുണ്ടാക്കിയ ലാവലിന്‍ കേസില്‍ അടുത്തിടെ സി ബി ഐ കോടതി പിണറായിയെ കുറ്റവിമുക്തനാക്കിയിരുന്നു. ഇത് പരോക്ഷമായി സൂചിപ്പിച്ചായിരുന്നു മോഹന്‍ലാലിന്റെ പ്രശംസ.

COMMENTS