തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രനും വി.എസ്.ശിവകുമാര്‍ എംഎല്‍എയും പങ്കെടുത്ത ചടങ്ങില്‍, വേദിയിലിട്ടിരുന്ന സിംഹാസനം മന്ത്രിയും എം...
തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രനും വി.എസ്.ശിവകുമാര്‍ എംഎല്‍എയും പങ്കെടുത്ത ചടങ്ങില്‍, വേദിയിലിട്ടിരുന്ന സിംഹാസനം മന്ത്രിയും എം എല്‍എയും കൂടി സിംഹാസനം എടുത്തുമാറ്റിയ സംഭവത്തെ ന്യായീകരിച്ച് കടകംപളളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.
സംസ്ഥാന സര്‍ക്കാര്‍ നവീകരിച്ച മിത്രാനന്ദപുരം കുളത്തിന്റെ സമര്‍പ്പണ ചടങ്ങിലാണ് സംഭവം. കുളത്തിന്റെ സമര്‍പ്പണ ചടങ്ങിനെത്തുന്ന ശ്യംഗേരി മഠാധിപതി ശ്രീ ഭാരതിതീര്ത്ഥ സ്വാമികള്‍ക്കു വേണ്ടിയാണ് സിംഹാസനം വേദിയില്‍ ഒരുക്കിയത്.
വേദിയില്‍ സിംഹാസനം കണ്ട് മന്ത്രി തിരക്കിയപ്പോള്‍ മഠാധിപതിക്ക് ഇരിക്കാനാണെന്ന് സംഘാടകര്‍ പറഞ്ഞു. മന്ത്രിക്കായാലും മഠാധിപതിക്കായാലും സര്‍ക്കാര്‍ ചിലവില്‍ ഇങ്ങനെയൊരു സിംഹാസനം വേണ്ടെന്നു പറഞ്ഞാണ് വിഎസ് ശിവകുമാര്‍ എംഎല്‍എയുടെ സഹായത്തോടെ സിംഹാസനം എടുത്തുമാറ്റിയത്.
ഒന്നോരണ്ടോ പേര്‍ക്ക് ഇരിക്കാവുന്ന വലുപ്പത്തിലുള്ള സിംഹാസനമൊന്നും ഔദ്യോഗിക പരിപാടിയുടെ വേദിയില്‍ വേണ്ടെന്നും അതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയാണ് താന്‍ സിംഹാസനം എടുത്തുമാറ്റിയതെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചടങ്ങില്‍ പങ്കെടുത്ത ഒ. രാജഗോപാലും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും സിംഹാസനത്തിന്റെ അനൗചിത്യം മനസ്സിലാക്കിയിരുന്നെന്നും കടകംപള്ളി പറഞ്ഞു.
സിംഹാസനം വേദിക്കു പിറകിലേക്കു മാറ്റിയതോടെ മഠാധിപതിക്കു പകരം കുളം ആശിര്‍വദിക്കാനെത്തിയ ഉത്തരാധികാരി വിധുശേഖര സ്വാമികള്‍ സ്റ്റേജില്‍ കയറിയില്ല.

COMMENTS