ലണ്ടന്‍: തീവ്രവാദി ആക്രമണങ്ങളുടെ ചോരപ്പാടുകള്‍ മായും മുമ്പ് ലണ്ടന്‍ നഗരത്തെ പരിഭ്രാന്തിയിലാക്കുന്നതായി മാറി ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ തീ...
ലണ്ടന്‍: തീവ്രവാദി ആക്രമണങ്ങളുടെ ചോരപ്പാടുകള്‍ മായും മുമ്പ് ലണ്ടന്‍ നഗരത്തെ പരിഭ്രാന്തിയിലാക്കുന്നതായി മാറി ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടിത്തം. പടിഞ്ഞാറന്‍ ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവറിലുണ്ടായ തീപിടിത്തം 12 മണിക്കൂര്‍ പിന്നിടുമ്പോഴും പൂര്‍ണ്ണമായി അണയ്ക്കാന്‍ സാധിച്ചിട്ടില്ല.
ഇരുന്നൂറോളം അഗ്നിശമനസേനാംഗങ്ങളുടെ നേതൃത്വത്തില്‍ നാല്‍പ്പതില്‍പ്പരം ഫയര്‍ എഞ്ചിനുകള്‍ തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. പ്രാദേശിക സമയം പുലര്‍ച്ചെ 1.16 ഓടെയാണ് കെട്ടിടത്തിനു തീപിടിച്ചതായി കണ്ടത്.
കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ആദ്യം തിപിടിത്തം ശ്രദ്ധയില്‍പ്പെട്ടത്. വളരെ പെട്ടെന്ന് കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് തീ പടര്‍ന്നു പിടിക്കുകയായിരുന്നു. 24 നിലകളുള്ള കെട്ടിടം പൂര്‍ണ്ണമായും കത്തിയിട്ടുണ്ട്.
തീപിടിത്തത്തിലെ ആളപായത്തെക്കുറിച്ച് ഔദ്യോഗികമായി വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും നിരവധി ജീവനുകള്‍ പൊലിയാന്‍ സാധ്യതയുണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.
രക്ഷാപ്രവര്‍നത്തില്‍ പങ്കാളിയായ അഗ്നിശമന സേനാംഗത്തെ ഉദ്ധരിച്ച് എബിസി ന്യൂസ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആളപായം ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍, എത്ര ജീവനുകള്‍ പൊലിഞ്ഞെന്ന് പറയാന്‍ അഗ്നിശമനസേനാംഗം വിസമ്മതിച്ചെന്നുമാണ് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദുരന്തത്തില്‍ പരിക്കേറ്റവരെക്കുറിച്ചുള്ള കൃത്യമായ കണക്കും ലഭ്യമല്ല. എന്നാല്‍, സംഭവത്തിനു ശേഷം മുപ്പതു പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ് അറിയിച്ചു.
തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല. 1976 ല്‍ പണികഴിപ്പിച്ച കെട്ടിടത്തില്‍ 130 അപ്പാര്‍ട്ട്മെന്റുകളാണുള്ളത്. കെട്ടിടത്തിന്റെ 200 മീറ്റര്‍ ചുറ്റളവില്‍ പുകനിറഞ്ഞിരിക്കുകയാണ്. കെട്ടിടം തകര്‍ന്നുവീഴാന്‍ സാധ്യതയുളളതിനാല്‍ സമീപത്തുള്ള കെട്ടിടങ്ങളിലുള്ളവരെയും ഒഴിപ്പിച്ചിട്ടുണ്ട്.

COMMENTS