മലയാള സിനിമയിലെ നക്ഷത്രങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും എപ്പോള്‍ ഒരുമിച്ചാലും വാര്‍ത്തയാണ്. പുതിയ വാര്‍ത്ത ഇരുവരുടെയും സെല്‍ഫിയാണ്. താ...
മലയാള സിനിമയിലെ നക്ഷത്രങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും എപ്പോള്‍ ഒരുമിച്ചാലും വാര്‍ത്തയാണ്. പുതിയ വാര്‍ത്ത ഇരുവരുടെയും സെല്‍ഫിയാണ്.
താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനിടെയാണ് മമ്മൂട്ടിയുമൊത്തുള്ള സെല്‍ഫി ലാല്‍ പകര്‍ത്തിയത്.
ഉടന്‍ തന്നെ വിത്ത് മമ്മൂക്ക എന്നു പറഞ്ഞ് ചിത്രം ലാല്‍ ചിത്രം ഷെയര്‍ ചെയ്തു. തൊട്ടുപിന്നാലെ മമ്മൂട്ടിയും ചത്രം തന്റെ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തു. വിത്ത് ലാല്‍ എന്നു പറഞ്ഞായിരുന്നു മമ്മൂട്ടി ചിത്രം ഷെയര്‍ ചെയ്തത്.
നിമിഷനേരം കൊണ്ട് ആയിരങ്ങളാണ് ചിത്രം ആസ്വദിച്ചതും ലൈക്കും ഷെയറും നല്കിയതും.
ഇതിനിടെ, ചില ഇംഗഌഷ് പത്രങ്ങല്‍ ഇരുവരും ഒരുമിച്ചു സിനിമയെക്കുറിച്ച് ആലോചിക്കുന്നു എന്നുവരെ തട്ടിവിടുകയും ചെയ്തു.
Tags: Mammootty, Mohanlal, Malayalam cinema, selfi , Amma
COMMENTS