ദോഹ: ഖത്തറില്‍ മലയാളി ബാലന് മാന്‍ഹോളില്‍ വീണുമരിച്ചു. കോഴിക്കോട് കുന്ദമംഗലം പെരിങ്ങളം പാലക്കോട് പറമ്പത്ത് ബഷീറിന്റെയും റഹാനയുടെയും മകന...
ശനിയാഴ്ചയാണ് സംഭവം നടന്നത്. വുഖൈര്‍ ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റിനു സമീപമുള്ള റെസ്റ്റോറന്റില്‍ മാതാപിതാക്കളോടൊപ്പം ഭക്ഷണം കഴിച്ചശേഷം മടങ്ങുമ്പോള്‍ കുട്ടിയെ കാണാതാവുകയായിരുന്നു.
ബന്ധുക്കളും സുഹൃത്തുക്കളും കുട്ടിയ്ക്കായി തിരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പൊലീസും സിവില്‍ ഡിഫന്‍സും നടത്തിയ തിരച്ചിലിലാണ് റെസ്റ്റോറന്റിനു സമീപമുള്ള മാന്‍ഹോളില്‍ ഇസാന്റെ മൃതദേഹം കണ്ടെത്തിയത്.
ഐഡിയല്‍ ഇന്ത്യന്‍ സ്കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. ഖബറടക്കം ദോഹയില്‍ നടത്തി.
Tags: Malayali, Kerala, Accident, Death, Qatar
COMMENTS