ലണ്ടന്‍: ലണ്ടന്‍ നഗരത്തിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ആറു മരണം. ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസിനെ ഉദ്ധരിച്ച് ദി ഗാര്‍ഡി...
ലണ്ടന്‍: ലണ്ടന്‍ നഗരത്തിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ആറു മരണം. ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസിനെ ഉദ്ധരിച്ച് ദി ഗാര്‍ഡിയനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും പൊലീസ് അറിയിച്ചു. നിരവധി പേര് ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചതായി ഗര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
തീവ്രവാദി ആക്രമണങ്ങളുടെ ചോരപ്പാടുകള്‍ മായും മുമ്പ് ലണ്ടന്‍ നഗരത്തെ പരിഭ്രാന്തിയിലാക്കുന്നതായി മാറി ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടിത്തം. പടിഞ്ഞാറന്‍ ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവറിലുണ്ടായ തീപിടിത്തം 12 മണിക്കൂര്‍ പിന്നിടുമ്പോഴും പൂര്‍ണ്ണമായി അണയ്ക്കാന്‍ സാധിച്ചിട്ടില്ല.
ഇരുന്നൂറോളം അഗ്നിശമനസേനാംഗങ്ങളുടെ നേതൃത്വത്തില്‍ നാല്‍പ്പതില്‍പ്പരം ഫയര്‍ എഞ്ചിനുകള്‍ തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. പ്രാദേശിക സമയം പുലര്‍ച്ചെ 1.16 ഓടെയാണ് കെട്ടിടത്തിനു തീപിടിച്ചതായി കണ്ടത്.
കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ആദ്യം തിപിടിത്തം ശ്രദ്ധയില്‍പ്പെട്ടത്. വളരെ പെട്ടെന്ന് കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് തീ പടര്‍ന്നു പിടിക്കുകയായിരുന്നു. 24 നിലകളുള്ള കെട്ടിടം പൂര്‍ണ്ണമായും കത്തിയിട്ടുണ്ട്.
തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല. 1976 ല്‍ പണികഴിപ്പിച്ച കെട്ടിടത്തില്‍ 130 അപ്പാര്‍ട്ട്മെന്റുകളാണുള്ളത്. കെട്ടിടത്തിന്റെ 200 മീറ്റര്‍ ചുറ്റളവില്‍ പുകനിറഞ്ഞിരിക്കുകയാണ്. കെട്ടിടം തകര്‍ന്നുവീഴാന്‍ സാധ്യതയുളളതിനാല്‍ സമീപത്തുള്ള കെട്ടിടങ്ങളിലുള്ളവരെയും ഒഴിപ്പിച്ചിട്ടുണ്ട്.

COMMENTS