തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ പുതിയ മദ്യനയത്തിന്. എല്‍ഡിഎഫ് യോഗത്തിനു ശേഷം കണ്‍വീനര്‍ വൈക്കം വിശ്വനാണ് ഇക്കാര്യം അറിയിച്ചത്. യുഡ...
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ പുതിയ മദ്യനയത്തിന്. എല്‍ഡിഎഫ് യോഗത്തിനു ശേഷം കണ്‍വീനര്‍ വൈക്കം വിശ്വനാണ് ഇക്കാര്യം അറിയിച്ചത്.
യുഡിഎഫിന്റെ മദ്യനയം തികഞ്ഞ പരാജയമായിരുന്നു. ഈ കാലയളവില്‍ മദ്യത്തിന്റെ ഉപഭോഗം കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല. ലോകത്തെവിടെയും മദ്യനയം ഗുണം ചെയ്തിട്ടില്ല.
മദ്യനിരോധനത്തിനു പകരം മദ്യവര്‍ജ്ജനത്തിനു മുന്‍തൂക്കം നല്കാന് എല്‍ഡിഎഫ് യോഗം സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കിയതായി കണ്‍വീനര്‍ പറഞ്ഞു.
മയക്കുമരുന്നിന്റെ തള്ളക്കയറ്റം, വ്യാജമദ്യം എന്നിവ തടയാനും നടപടികള്‍ ആവശ്യമാണ്. ജനങ്ങളുടെ സഹകരണത്തോടെ മദ്യം ഉപേക്ഷിക്കുന്നതിനുള്ള ബോധവത്കരണ സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിലവില്‍ നിയമപരാമായി പ്രവര്‍ത്തിക്കുന്ന ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്കു ലൈസന്‍സ് പുതുക്കി നല്‍കണം. ത്രീ സ്റ്റാറിനും അതിനു മുകളിലുള്ളവയ്ക്കും ബാര്‍ ലൈസന്‍സ് നല്‍കാമെന്ന നിര്‍ദ്ദേശവും എല്‍ഡിഎഫ് യോഗത്തിലെടുത്തതായി വൈക്കം വിശ്വന് വ്യക്തമാക്കി.
സുപ്രീം കോടതി വിധി അനുസരിച്ച് ദേശീയ പാതയില്‍ നിന്ന് 500 മീറ്റര്‍ മാറി ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്ക് അനുമതി നല്‍കണം. ഇതിനായി താലൂക്കിനകത്തു തന്നെ വൃത്തിയുള്ളിടത്തേക്ക് പാര്‍ലറുകള്‍ മദ്യഷാപ്പുകളും മാറ്റാന്‍ അനുവദിക്കാമെന്നും എല്‍ഡിഎഫ് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കിയതായും കണ്‍വീനര്‍ പറഞ്ഞു.

COMMENTS