തിരുവനന്തപുരം: ശബരിമല സന്നിധാനത്തിലെ സ്വര്‍ണ്ണക്കൊടിമരം നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പൊലീസിന്റെ വാദം തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കു...
തിരുവനന്തപുരം: ശബരിമല സന്നിധാനത്തിലെ സ്വര്‍ണ്ണക്കൊടിമരം നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പൊലീസിന്റെ വാദം തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
സംഭവത്തെ ലഘൂകരിച്ച് തള്ളിക്കളയാനാണ് ദേവസ്വം മന്ത്രിയടക്കമുള്ളവര്‍ ശ്രമിക്കുന്നതെന്ന് കുമ്മനം ആരോപിച്ചു. ഐജി മനോജ് എബ്രഹാം അതിന്റെ ചുവടുപിടിച്ചാണ് സംസാരിക്കുന്നതെന്നും കുമ്മനം പറഞ്ഞു.
ശബരിമലയിലെ സ്വര്‍ണ്ണക്കൊടിമരം തകര്‍ക്കാനുള്ള നീക്കം അതീവഗൗരവത്തോടെ കാണണം. സംഭവത്തെ ലാഘവത്തോടെ കാണുന്ന സര്‍ക്കാരിന്റെയും പൊലീസിന്റെയും നിലപാട് അപകടകരമാണെന്നും കുമ്മനം പറഞ്ഞു.
കൊടിമരത്തില്‍ മെര്‍ക്കുറി ഒഴിക്കുന്ന ആചാരം ആന്ധ്രയിലോ തെലങ്കാനയിലോ ഇല്ല. ഇക്കാര്യത്തെ കുറിച്ച് തിരുപ്പതി തന്ത്രിമാരോടും ആന്ധ്രാപ്രദേശിലെ പുരോഹിതന്മാരോടും ചര്‍ച്ച നടത്തിയതായി കുമ്മനം പറഞ്ഞു. ഇത്തരം ഒരാചാരം ഉള്ളതായി അവര്‍ക്കൊന്നും അറിയില്ല.
ഐജി എവിടെ നിന്നാണ് ഇക്കാര്യം മനസ്സിലാക്കിയതെന്നു വ്യക്തമാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷവും ശബരിമലയ്ക്ക് തീവ്രവാദ ഭീഷണിയുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പു നല്‍കിയിരുന്നു.
കോടിക്കണക്കിനു ഭക്തര്‍ ആശ്രയ കേന്ദ്രമായി കരുതുന്ന ക്ഷേത്രമാണ് ശബരിമല. അതിനെതിരെയുണ്ടാകുന്ന ചെറിയൊരു നീക്കം പോലും അതീവഗൗരവത്തോടെ കാണണം.
ശബരിമലയില്‍ കേന്ദ്ര സുരക്ഷാ ഏജന്‍സികളെ വിന്യസിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
Tags: Sabarimala, BJP, Kummanam, Kerala, Government, Police

20 Jun 2017
1224
23 Jun 2017
545
23 Jun 2017
332
22 Jun 2017
325
21 Jun 2017
240
COMMENTS