BREAKING NEWS
Search

കമല്‍ മനസ്സുതുറന്നു, ഗൗതമിയുമായി പിരിയാനുള്ള തീരുമാനം മനസ്സ് തകര്‍ത്തു

ഉലകനായകന്‍ കമല്‍ഹാസനുമായി പിരിയാനുള്ള തീരുമാനം കഴിഞ്ഞ ദിവസമാണ് ഗൗതമി ബ്ലോഗിലൂടെ പങ്കുവച്ചത്. എന്നാല്‍, വിഷയത്തില്‍ കമല്‍ പ്രതികരിച്ചിരുന്നില്ല. ഒടുവില്‍ ഉലകനായകന്‍ മനസ്സുതുറന്നു.

ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഗൗതമിയുമായുള്ള വേര്‍പിരിയലിനെക്കുറിച്ചുള്ള കമലിന്റെ പ്രതികരണം.

ഗൗതമിയുമായി പിരിയാനുള്ള തീരുമാനം മനസ്സുതകര്‍ത്തു. പക്ഷേ, ഇപ്പോള്‍ തന്റെ വികാരങ്ങള്‍ക്കു സ്ഥാനമില്ലെന്നും ഗൗതമിയുടെയും മകള്‍ സുബ്ബുലക്ഷ്മിയുടെയും സന്തോഷമാണ് പ്രധാനമെന്നും കമല്‍ പറഞ്ഞു.

ജന്മദിനത്തില്‍ ഗൗതമിക്ക് പിറന്നാള്‍ ആശംസകള്‍ നേരാനും കമല്‍ മറന്നില്ല.

ശ്രുതിയെയും അക്ഷരയെയും പോലെ ഗൗതമിയുടെ ആദ്യ വിവാഹത്തിലെ സുബ്ബുലക്ഷ്മിയും തന്റെ മകളാണെന്നും താന്‍ ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ അച്ഛനാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “കമല്‍ മനസ്സുതുറന്നു, ഗൗതമിയുമായി പിരിയാനുള്ള തീരുമാനം മനസ്സ് തകര്‍ത്തു