കോഴിക്കോട്: തനിക്ക് ജാതിയില്‍ വിശ്വാസമില്ലെന്ന് പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം. ജാതിപ്പേര് ചേര്‍ത്ത് ഇനി ആരും തന്നെ വിള...
കോഴിക്കോട്: തനിക്ക് ജാതിയില്‍ വിശ്വാസമില്ലെന്ന് പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം. ജാതിപ്പേര് ചേര്‍ത്ത് ഇനി ആരും തന്നെ വിളിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐ സംഘടിപ്പിച്ച നാമൊന്ന് സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എംടിയും കമലും അഭിപ്രായം പറയുന്നത് തടയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് കൈതപ്രം പറഞ്ഞു. സിനിമ സംഘടനകള്‍ വാഗ്ദാനം ചെയ്ത സഹായം ലഭിക്കുമെന്ന് കമല്‍ വിശ്വസിക്കേണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാകിസ്ഥാനിയെ നായകനാക്കി ചിത്രീകരിച്ച തന്റെ സിനിമ നല്കിയ പ്രതിസന്ധിയാണ് രോഗത്തിനു കാരണമായതെന്ന് കൈതപ്രം പറഞ്ഞു. ദേശീയതയ്ക്കും മതത്തിനും അപ്പുറത്തുള്ള മനുഷ്യരെ കുറിച്ചാണ് സിനിമയെടുത്തത്. എന്നാല്‍, അതിപ്പോള്‍ അനാഥമായി കിടക്കുകയാണ്.
പാകിസ്ഥാനിയെ അഭിനയിപ്പിച്ച് സിനിമ ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടിയെന്നു പറഞ്ഞ കൈതപ്രം സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ തന്നെ ചിലര്‍ പ്രശ്നങ്ങള്‍ ഉന്നയിച്ചിരുന്നു എന്ന് വ്യക്തമാക്കി.

COMMENTS