ന്യൂഡല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ മൂന്നു വര്‍ഷം മുമ്പ് ബന്ദികളാക്കിയ 39 ഇന്ത്യക്കാരും മുസൂളില്‍ ജീവനോടെയുണ്ടെന്നു കരുതുന്ന...
ന്യൂഡല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ മൂന്നു വര്‍ഷം മുമ്പ് ബന്ദികളാക്കിയ 39 ഇന്ത്യക്കാരും മുസൂളില്‍ ജീവനോടെയുണ്ടെന്നു കരുതുന്നതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.
വിദേശകാര്യമന്ത്രി ഇക്കാര്യം തങ്ങളോട് പറഞ്ഞതായി ബന്ദികളുടെ കുടുംബാംഗങ്ങളാണ് അറിയിച്ചത്.
2014 ജൂണ്‍ 14 നാണ് ഐഎസ് ഭീകരര്‍ 39 ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയത്. പഞ്ചാബ്, ബംഗാള്‍ സ്വദേശികളാണിവരില് ഭൂരിപക്ഷവും.
തുര്‍ക്കിയുടെ ഉടമസ്ഥതയില്‍ മൊസൂളില്‍ പ്രവര്‍ത്തിച്ചിരുന്ന നിര്‍മ്മാണ കമ്പനിയിലെ ജീവനക്കാരായിരുന്നു ഇവര്‍. മൊസൂളില്‍ നിന്ന് ബാഗ്ദാദിലേക്കു പോകുമ്പോഴാണ് ഇവരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയത്.
ഇറാഖ് സേനയും ഐഎസ് ഭീകരരും തമ്മില്‍ രൂക്ഷമായ പോരാട്ടം നടന്ന മേഖലയാണ് മൊസൂള്‍.
ഐഎസില്‍ നിന്ന് മോസൂളിന്റെ ഭൂരിഭാഗം പ്രദേശവും ഇറാഖി സേന പിന്നീട് തിരിച്ചുപിടിച്ചു. എന്നാല്‍, ബന്ദികളാക്കിയ ഇന്ത്യക്കാരെ കണ്ടെത്താനായില്ല.
ഐഎസിന്റെ നിയന്ത്രണത്തിലുള്ള മൊസൂളില്‍ ഇവര്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിദേശകാര്യമന്ത്രി തങ്ങളെ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.
ഇതാദ്യമായാണ് ബന്ദിയാക്കപ്പെട്ട ഇന്ത്യക്കാരെ കുറിച്ച് കേന്ദ്ര ഗവണ്മെന്റ് സംസാരിക്കുന്നത്. ഇതിനകം നിരവധി പ്രാവശ്യം ബന്ധുക്കള്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു.

COMMENTS