ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മിഷന് ബുധനാഴ്ച പുറപ്പെടുവിക്കും. തിഞ്ഞെടുപ്പ് ജൂലായ് 17 നാണ്. വോട്ട...
ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മിഷന് ബുധനാഴ്ച പുറപ്പെടുവിക്കും. തിഞ്ഞെടുപ്പ് ജൂലായ് 17 നാണ്. വോട്ടെണ്ണല്‍ ജൂലായ് 20 നും.
പതിമൂന്നാമത്തെ രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള നടപടി ക്രമങ്ങളാണ് തുടങ്ങുന്നത്. പത്രിക സ്വീകരിക്കുന്ന അവസാന ദിവസം ജൂണ്‍ 28.
രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത് എംപിമാരും എംഎല്‍എമാരും അടങ്ങുന്ന ഇലക്ടറല്‍ കോളേജാണ്. എംപിമാരുടെയും എംഎല്‍എമാരുടെയും വോട്ടിന്റെ മൂല്യം വ്യത്യസ്തമാണ്.
തിരഞ്ഞെടുപ്പിന്റെ റിട്ടേണിങ് ഓഫീസര്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ അനൂപ് മിശ്രയാണ്. സംസ്ഥാനങ്ങളില്‍ നിയമസഭാ സെക്രട്ടറിമാരാണ് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍.

COMMENTS