ബീജിംഗ്: സിക്കിമില്‍ ഇന്ത്യന്‍ സൈന്യം തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ കടന്നുവെന്നും എത്രയും പെട്ടെന്നു പിന്‍വാങ്ങണമെന്നും ചൈന ആവശ്യപ്പെട...
ബീജിംഗ്: സിക്കിമില്‍ ഇന്ത്യന്‍ സൈന്യം തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ കടന്നുവെന്നും എത്രയും പെട്ടെന്നു പിന്‍വാങ്ങണമെന്നും ചൈന ആവശ്യപ്പെട്ടു.
ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് കൈമാസ് മാനസരോവര്‍ സന്ദര്‍ശിക്കാന്‍ നാഥുല പാസ് വഴി യാത്ര വിലക്കിയത് അതിര്‍ത്തി പ്രശ്നം കൊണ്ടാണെന്നും ചൈന വ്യക്തമാക്കി.
ചൈനീസ് വിദേശകാര്യ വക്താവ് ലു കാങ് ആണ് പ്രതിഷേധം മാധ്യമങ്ങളെ അറിയിച്ചത്. 'നമ്മുടെ രാജ്യത്തിന്റെ പരമാധികാരം ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള ബാധ്യത ചൈനയ്ക്കുണ്ട്. ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ കടന്നുകയറിയിരിക്കുകയാണ്. അവരെ ഉടന്‍ പിന്‍വലിക്കണം,' അദ്ദേഹം പറഞ്ഞു.
അതിര്‍ത്തി കടന്നു വന്ന ഇന്ത്യന്‍ സൈനികര്‍ ചൈനീസ് ഭടന്മാരുടെ റോഡ് നിര്‍മാണ ജോലികള്‍ തടസ്സപ്പെടുത്തിയെന്നാണ് ചൈനയുടെ വാദം. ചൈനീസ് സേന പ്രതിരോധ നടപടികള്‍ സ്വീകരിച്ചുവെന്നും വിദേശകാര്യ വക്താവ് പറയുന്നു.
ഇതേസമയം, കഴിഞ്ഞ ദിവസം നാഥുലാ പാസിനു സമീപം ചൈനീസ് സൈനികര്‍ ഇന്ത്യന്‍ പക്ഷത്തേയ്ക്കു കടന്ന് രണ്ട് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ തകര്‍ത്തിരുന്നു. ഇതില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു.
China has demanded that Indian Army entered its territory and should quickly withdraw.
Chinese Foreign Ministry spokesman Lu Qong told the media. "China has an obligation to uphold our sovereignty. The Indian Army is crossing the border. Let them be withdrawn immediately, "he said.
Meanwhile, Chinese troops crossed over to Nathula Pass last week to break into Indian military posts. India has expressed strong protest in this regard.
Tags: China, Indian Army, Foreign Ministry, spokesman, Lu Qong , Nathula Pass
COMMENTS