ന്യൂഡല്‍ഹി: ഇന്ത്യ 11 പാക് കടവുകാരെ മോചിപ്പിച്ചു. അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കെയാണ് ഇന്ത്യയുടെ നടപടി. മോചിതരായ തടവുകാര്‍ വാഗാ അ...
ന്യൂഡല്‍ഹി: ഇന്ത്യ 11 പാക് കടവുകാരെ മോചിപ്പിച്ചു. അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കെയാണ് ഇന്ത്യയുടെ നടപടി.
മോചിതരായ തടവുകാര്‍ വാഗാ അതിര്‍ത്തി കടന്ന് പാകിസ്ഥാനിലെത്തി. പാക് തടവുകാരെ മോചിപ്പിച്ചത് മനുഷ്യത്വപരമായ നടപടിയാണെന്ന് ഇന്ത്യ അറിയിച്ചു. നേരത്തെ പാകിസ്ഥാന് തടവുകാരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പാക് സൈനിക കോടതി ഇന്ത്യന്‍ പൗരനായ കുല്ഭൂഷണ് ജാദവിന് ചാരവൃത്തിയാരോപിച്ച് വധശിക്ഷ വിധിച്ച സംഭവവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നടക്കുന്നതിനിടെയാണ് പാക് പൗരന്മാരെ ഇന്ത്യ മോചിപ്പിച്ചത്.
കസാഖ്സ്ഥാനിലെ അസ്താനയില്‍ നടന്ന ഷാങ്ഹായ് സഹകരണസമിതി ഉച്ചകോടിയില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി നവാസ് ഷരീഫും കൂടിക്കാഴ്ച നടത്തിയിരുന്നു.
അതിനിടെ തിങ്കളാഴ്ച അതിര്‍ത്തിയിലെ നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ പാകിസ്ഥാന് പൗരന്മാര് കൊല്ലപ്പെട്ടെന്ന് ആരോപിച്ച് ഇസ്ലാമാബാദിലെ പാകിസ്ഥാന് വിദേശകാര്യമന്ത്രാലയം ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി.

COMMENTS