ബര്‍മിംഗ്ഹാം: ബംഗ്ലാദേശിനെ ഒന്‍പതു വിക്കറ്റിനു തകര്‍ത്ത് ചാന്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ-പാക്കിസ്ഥാന് പോരിന് ഇന്ത്യ കളം തുറന്നു. ഞായറാഴ്...
ബര്‍മിംഗ്ഹാം: ബംഗ്ലാദേശിനെ ഒന്‍പതു വിക്കറ്റിനു തകര്‍ത്ത് ചാന്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ-പാക്കിസ്ഥാന് പോരിന് ഇന്ത്യ കളം തുറന്നു. ഞായറാഴ്ചയാണ് ഫൈനല്‍.
265 റണ്‍സ് വിജയലക്ഷ്യമാണ് ബംഗ്ലാദേശ് ഉയര്‍ത്തിയത്. 59 പന്ത് ശേഷിക്കെ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം കാണുകയായിരുന്നു.
രോഹിത് ശര്‍മ സെഞ്ചുറിയോടെ നയിച്ചപ്പോള്‍, ശക്തമായ പിന്തുണയുമായി (96) നായകന് വിരാട് കോലി ഒപ്പം നിന്നു. ഓപ്പണര്‍ ശിഖര്‍ ധവാനും രോഹിതിനു മികച്ച പിന്തുണ നല്കി.
നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ നാലാം തവണയാണ് ചാന്പ്യന്‍സ് ട്രോഫി ഫൈനലില്‍ എത്തുന്നത്.
129 പന്തില്‍ 15 ബൗണ്ടറികളും ഒരു സിക്സറും ഉള്‍പ്പെടെയായിരുന്നു രോഹിത് 123 റണ്‍സ് നേടിയത്. രോഹിതിന്റെ 11ാം സെഞ്ചുറിയായിരുന്നു ഇത്. 96 റണ്‍സ് നേടിയ നായകന് വിരാട് കോലി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 78 പന്തില്‍ 13 ഫോറുകളുടെ അകമ്പടിയോടെയാണ് കോലി സെഞ്ചുറിയുടെ അരികുവരെ പോയത്.
ശിഖര്‍ ധവാന് 46 റണ്‍സ് നേടി. മഷ്റാഫെ മൊര്‍ത്താസ ധവാന്റെ വിക്കറ്റ് വീഴ്ത്തി.
തമിം ഇഖ്ബാല്‍, മുഷ്ഫിഖര്‍ റഹിം എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ മികവിലാണ് ബംഗ്ലാദേശ് 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സ് നേടിയത്. മൂന്നാം വിക്കറ്റില്‍ തമിമും മുഷ്ഫിഖറും ചേര്‍ന്നു കൂട്ടിച്ചേര്‍ത്ത 123 റണ്‍സാണ് ബംഗ്ലാ ഇന്നിംഗ്സിനു കരുത്തായി.
ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ വിജയിച്ച ടീമിനെ സെമിയിലും ഇന്ത്യ നിലനിര്‍ത്തി. കേദാര്‍ യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. ജഡേജ ഒരു വിക്കറ്റ് വീഴ്ത്തി. അശ്വിന് പത്ത് ഓവര്‍ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.
ആദ്യ ഓവറിലെ അവസാന പന്തില്‍ തന്നെ സൗമ്യ സര്‍ക്കാരിനെ മടക്കിക്കൊണ്ട് ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയ്ക്കു ഗംഭീര തുടക്കം നല്കി. സ്കോര്‍ 33ല്‍ നില്‍ക്കെ സാബിര്‍ റഹ്മാനെയും ഭുവനേശ്വര്‍ മടക്കി. പിന്നീടാണ് തമിം-മുഷ്ഫിഖര്‍ കൂട്ടുകെട്ട് അയല്‍ക്കാരെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. ബൗളര്‍മാരെ മാറിമാറി കോലി വിട്ടുവെങ്കിലും ഈ കൂട്ടുകെട്ട് പൊളിക്കാനായില്ല. 28ാം ഓവറില്‍ കേദാര്‍ യാദവ് തമിമിനെ മടക്കി കൂട്ടുകെട്ട് പൊളിക്കുകയായിരുന്നു. 82 പന്തില്‍ ഏഴു ബൗണ്ടറികളും ഒരു സിക്സറും ഉള്‍പ്പെടെ തമിം 70 റണ്‍സ് നേടി. പിന്നാലെ മുഷ്ഫിഖറിനെയും (61) കേദാര്‍ യാദവ് വീഴ്ത്തി.
പിന്നീട് ഷക്കിബ്(15), മഹമ്മദുള്ള(21), മൊസാദക് ഹുസൈന്(15) എന്നിങ്ങനെ മദ്ധ്യനിര പരാജയപ്പെട്ടു. മൊര്‍ത്താസ(30*)യും ടസ്കിന് അഹമ്മദും(10*) ചേര്‍ന്ന് അവസാന ഓവറുകളില്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് ബംഗ്ലാദേശിനെ ഭേദപ്പെട്ടനിലയില്‍ എത്തിച്ചത്.
India-Pakistan war in the Champions Trophy after nine wickets win over Bangladesh by Virat Kohli and team. The final is on Sunday. Bangladesh set a target of 265 runs. India easily covered the target to enter finals.
India, Pakistan, Champions Trophy, Cricket, wicket, Bangladesh, Virat Kohli

COMMENTS