BREAKING NEWS
Search

ക്രിക്കറ്റിന്റെ മാനക്കേട് മായ്ച്ച് ഹോക്കി ടീം, പാകിസ്ഥാനെ തോല്‍പ്പിച്ചത് 7-1ന്

ലണ്ടന്‍: ലോക ഹോക്കി ലീഗ് സെമി ഫൈനലില്‍  പാകിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ. അക്ഷരാര്‍ത്ഥത്തില്‍ പാകിസ്ഥാനെ ഗോള്‍ മഴയില്‍ മുക്കി ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്കാണ് ഇന്ത്യ വിജയം കൈപ്പിടിയിലൊതുക്കിയത്.

ഇന്ത്യയ്ക്കു വേണ്ടി ഹര്‍മന്‍ പ്രീത് സിങ് (13,33), തല്‍വീന്ദര്‍ സിങ് (21,24), ആകാശ്ദീപ് സിങ്(47,59) എന്നിര്‍ ഇരട്ട ഗോളാണ് നേടിയത്. ഒരുഗോള്‍ പര്‍ദീപ് മോറും (49) സ്വന്തമാക്കി.

പാകിസ്ഥാനു വേണ്ടി ഒരു ഗോള്‍ നേടിയത് മുഹമ്മദ് ഉമര്‍ ബൂട്ട (57). ഇന്ത്യയുടെ അടുത്ത മത്സരം ചൊവ്വാഴ്ച നെതര്‍ലന്‍ഡിനെതിരെയാണ്.

ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാമത്തെ വിജയമാണിത്. ഗ്രൂപ്പില്‍ കാനഡയേയും സ്‌കോട്‌ലാന്‍ഡിനെയുമാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

Summary: With a dominating performance, India beat Pakistan 7-1 to register their third straight win and seal a place in the quarter-finals of the Hockey World League Semi-Final on Sunday. India were on the offensive right from the world go and buoyed by Talwinder Singh, Harmanpreet Singh and Akashdeep Singh's double strikes, India went on to top the table in Pool B.

Tags: Hockey, India, Pakistan




vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ക്രിക്കറ്റിന്റെ മാനക്കേട് മായ്ച്ച് ഹോക്കി ടീം, പാകിസ്ഥാനെ തോല്‍പ്പിച്ചത് 7-1ന്