BREAKING NEWS
Search

പുരുഷന്റെ ലൈംഗികാവയവുമായി ജനിച്ചു, സൂപ്പര്‍ മോഡല്‍ ഹന്നെ ഗാബി ഒഡീലി തുറന്നുപറയുന്നു

വാഷിങ്ടണ്‍: പുരുഷന്റെ ലൈംഗികാവയവങ്ങളുമായാണ് ജനിച്ചതെന്ന വെളിപ്പെടുത്തലുമായി ലോക പ്രശസ്ത മോഡല്‍ ഹന്നെ ഗാബി ഒഡീലി. പത്താം വയസ്സില്‍ പുരുഷ ജനനേന്ദ്രിയം നീക്കം ചെയ്തു. പതിനെട്ട് വയസ്സായപ്പോള്‍ സ്ത്രീകളുടെ ലൈംഗികാവയങ്ങള്‍ ശസ്ത്രക്രിയയിലൂടെ വച്ചുപിടിപ്പിച്ചു, ഹന്നെ പറയുന്നു.

പുരുഷന്റെ ലൈംഗികാവയങ്ങളുമായി ജനനവും അതിനുശേഷമുള്ള ശസ്ത്രക്രിയയും മാനസികമായി വലിയ ആഘാതമുണ്ടാക്കിയെന്നും അതിനെ മറികടക്കാന്‍ വളരെയധികം ബുദ്ധിമുട്ടിയെന്നും ഹന്നെ പറഞ്ഞു.

പുരുഷന്റെയും സ്ത്രീകളുടെയും ലൈംഗികാവയവുമായി ജനിക്കുന്ന കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും തന്റെ ജീവിതം പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ പ്രേരണയാകുമെന്നു കരുതിയാണ് ഇപ്പോള്‍ ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും ഹന്നെ പറഞ്ഞു.

ഒരു അന്താരാഷ്ട്ര പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബെല്‍ജിയം വംശജയായ ഹന്നെയുടെ തുറന്നുപറച്ചില്‍.

ലോകത്ത് 1.7 ശതമാനം കുട്ടികള്‍ പുരുഷന്റെയും സ്ത്രീയുടെയും ലൈംഗികാവയവങ്ങളുമായി ജനിക്കുന്നു.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “പുരുഷന്റെ ലൈംഗികാവയവുമായി ജനിച്ചു, സൂപ്പര്‍ മോഡല്‍ ഹന്നെ ഗാബി ഒഡീലി തുറന്നുപറയുന്നു