തൃശൂര്‍: ആഡംബരമായി മകളുടെ വിവാഹം നടത്തിയതിന് സിപിഐ നാട്ടിക എംഎല്‍എ ഗാതാ ഗോപിയോട് വിശദീകരണം തേടും. പാര്‍ട്ടി നിലപാടിനു വിരുദ്ധമായി വിവാഹം ...
തൃശൂര്‍: ആഡംബരമായി മകളുടെ വിവാഹം നടത്തിയതിന് സിപിഐ നാട്ടിക എംഎല്‍എ ഗാതാ ഗോപിയോട് വിശദീകരണം തേടും. പാര്‍ട്ടി നിലപാടിനു വിരുദ്ധമായി വിവാഹം നടത്തിയത് വിവാദമായ പശ്ചാത്തലത്തിലാണ് പാര്‍ട്ടി നടപടി.
സിപിഐയിലെ ഒരു വിഭാഗം വിവാഹത്തിനെതിരെ സംസ്ഥാന നേതൃത്വത്തിനു പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് തൃശൂര്‍ ജില്ലാ കൗണ്‍സിലിനോട് സംസ്ഥാന എക്സിക്യൂട്ടീവ് വിശദീകരണം തേടാന്‍ ആവശ്യപ്പെടുകയായിരുന്നു.
ലക്ഷങ്ങള്‍ വിലയുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞു നില്ക്കുന്ന എംഎല്‍എയുടെ മകളുടെ വിവാഹ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ ദിവസം ഗുരുവായൂരില്‍ വച്ചാണ് വിവാഹം നടന്നത്.

COMMENTS