കോഴിക്കോട്: ചെമ്പനോടയില്‍ നികുതി സ്വീകരിക്കാത്തതില്‍ മനംനൊന്ത് കര്ഷകന് ആത്മഹത്യ ചെയ്ത കേസിലെ ഒളിവിലായിരുന്ന പ്രതി വില്ലേജ് അസിസ്റ്റന്...
കോഴിക്കോട്: ചെമ്പനോടയില്‍ നികുതി സ്വീകരിക്കാത്തതില്‍ മനംനൊന്ത് കര്ഷകന് ആത്മഹത്യ ചെയ്ത കേസിലെ ഒളിവിലായിരുന്ന പ്രതി വില്ലേജ് അസിസ്റ്റന്റ് സലീഷ് പൊലീസിനു കീഴടങ്ങി. തിങ്കളാഴ്ച രാത്രിയാണ് ഇയാള്‍ പേരാമ്പ്ര സിഐയ്ക്കു മുന്നില്‍ കീഴടങ്ങിയത്.
ആത്മഹത്യ ചെയ്ത കര്‍ഷകര്‍ ജോയിയുടെ ആത്മഹത്യാക്കുറിപ്പില്‍ സലീഷിനെതിരെ പരാമര്‍ശം ഉണ്ടായിരുന്നു. ആത്മഹത്യാക്കുറ്റം അടക്കമുള്ളവ ചുമത്തിയാണ് സലീഷിനെതിരെ കേസെടുത്തിരിക്കുന്നത്.
സലീഷിനു പുറമേ വില്ലേജ് ഓഫീസര്‍ സണ്ണിയെയും സസ്പെന്‍ഡ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടില്ല. സലീഷിനെ ചോദ്യം ചെയ്തശേഷം കേസെടുക്കണോ എന്നു തീരുമാനിക്കും.
Tags: Police, Village, Suicide, Case, Kerala
COMMENTS