കോഴിക്കോട്: കര്ഷകന് വില്ലേജ് ഓഫീസില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ വില്ലേജ് ഉദ്യോഗസ്ഥര്‍ തന്നെയാണെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്...
കോഴിക്കോട്: കര്ഷകന് വില്ലേജ് ഓഫീസില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ വില്ലേജ് ഉദ്യോഗസ്ഥര്‍ തന്നെയാണെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്.
കാവില്‍പുരയിടം താഴത്തങ്ങാടി ജോയി ബുധനാഴ്ച രാത്രിയാണ് ചെമ്പനോട വില്ലേജ് ഓഫീസില്‍ തൂങ്ങിമരിച്ചത്.
ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കുടുംബത്തിലുണ്ടായിരുന്ന തര്‍ക്കത്തെ തുടര്‍ന്നാണ് വില്ലേജ് അധികൃതര്‍ നികുതി സ്വീകരിക്കാതിരുന്നത്.
കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി സൂചിപ്പിച്ചു. നികുതി സ്വീകരിക്കാത്തതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് ആത്മഹത്യയിലേക്കു നയിച്ചതെന്ന് മരിച്ച ജോയിയുടെ സഹോദരന് ജോണിയും പറഞ്ഞു.
ഉദ്യോഗസ്ഥ പീഡനം മൂലമാണ് ജോയി ജീവനൊടുക്കിയത്. ജോയി ഉദ്യോഗസ്ഥര്‍ക്ക് ആത്മഹത്യാക്കുറിപ്പ് എഴുതി നല്‍കിയിരുന്നു. നേരത്തെ, ഈ ആത്മഹത്യാക്കുറിപ്പ് വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥര്‍ ജോയിയുടെ ഭാര്യയെ വിളിച്ചു വരുത്തി കൈമാറിയിരുന്നുവെന്നും ജോണി പറഞ്ഞു.
നികുതി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷമായി ജോയി വില്ലേജ് ഓഫീസിനു മുന്നില്‍ സമരത്തിലായിരുന്നു. കുടുംബസമേതം നിരാഹാരം ഇരിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് തഹസീല്‍ദാര്‍ ഇടപെട്ട് നികുതി സ്വീകരിക്കുന്നതിനുള്ള നടപടി ഉണ്ടാകുകയും ചെയ്തിരുന്നു. വീണ്ടും നികുതി സ്വീകരിക്കാതെ വന്നതോടെ ജോയി ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് ജോണി പറയുന്നു.
കര്ഷകന് ജീവനൊടുക്കിയ സംഭവം ഗൗരവമേറിയതാണെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് പറഞ്ഞു. ഇക്കാര്യം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ജില്ലാകളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

COMMENTS