ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്കെതിരെ ആഞ്ഞടിച്ച് സംവിധായകന് അടൂര്‍. ബാഹുബലി സിനിമയ്ക്ക് ഒരു സംഭാവനയും നല്‍കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇ...
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്കെതിരെ ആഞ്ഞടിച്ച് സംവിധായകന് അടൂര്‍. ബാഹുബലി സിനിമയ്ക്ക് ഒരു സംഭാവനയും നല്‍കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സിനിമകള്‍ ചെയ്താല്‍ സാംസ്കാരികമായി നശിക്കുമെന്നും അദ്ദേഹം തുറന്നടിച്ചു. മനോരമ ന്യൂസിന്റെ കോണ്‍ക്ലേവില്‍ സംസാരിക്കുമ്പോഴാണ് അടൂരിന്റെ അഭിപ്രായപ്രകടനം.
200 തിയേറ്ററുകളുണ്ടെങ്കില് 199 ലും ഒരേ ചിത്രമായിരിക്കും. അതു കാണാതെ ജനങ്ങള്‍ക്കു മറ്റു മാര്‍ഗ്ഗമില്ല. ഇത്തരം സിനിമകളുടെ ഇരകളാകുന്ന സമൂഹത്തെക്കുറിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പഴയ പാതാളഭൈരവി എന്ന ചിത്രമാണ് ബാഹുബലിയെന്ന് അടൂര്‍ പറഞ്ഞു. ഇത്തരം ചിത്രങ്ങള്‍ കാണാനായി പത്തു രൂപ പോലും ചിലവാക്കില്ല.
താന്‍ ചെയ്യുന്നത് റൈറ്റ് ബജറ്റ് ചിത്രങ്ങളാണെന്ന് അടൂര്‍ പറഞ്ഞു. പണത്തിന്റെ പകിട്ടുകാണിക്കാനുള്ള മാര്‍ഗ്ഗമാണ് ബജറ്റ് ഉയര്‍ത്തിക്കാട്ടല്‍. നൂറു കോടി രൂപയുണ്ടെങ്കില്‍ നൂറു ചിത്രങ്ങള്‍ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

COMMENTS